ഇന്ന് ഏതൊരു പ്രായക്കാരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് വിളർച്ച അഥവാ അനീമിയ. നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അഭാവമാണ് ഈ രോഗാവസ്ഥ സൃഷ്ടിക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നത് മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്. നമ്മുടെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞു വരുമ്പോൾ ഒട്ടനവധി രോഗാവസ്ഥകളാണ് ഉടലെടുക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വെവ്വേര ലെവലാണ് ഹീമോഗ്ലോബിൻ വേണ്ടത്. ഈ ലെവലിന് കുറവാണെങ്കിൽ ഹീമോഗ്ലോബിൻ ഡെഫിഷ്യൻസി എന്ന് നമുക്ക് പറയാം.
നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഓക്സിജൻനൽകുന്ന പ്രവർത്തിയാണ് ഹീമോഗ്ലോബിൻ ചെയ്യുന്നത്.അതിനാൽ തന്നെ നാം ഓരോരുത്തരുടെയും ശാരീരിക പ്രവർത്തകർക്ക് ഇത് വളരെ അത്യാവശ്യം തന്നെയാണ്. ഇത്തരത്തിൽ ഹീമോഗ്ലോബിൻ ഡെഫിഷ്യൻസി ഉണ്ടാകുമ്പോൾ നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ ഓക്സിജനെ സ്വീകരിക്കാതിരിക്കുന്നു. ഇത് വഴിയും നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കും.
ഇത്തരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന വ്യക്തികളിൽ കൈകളിലും കാലുകളിലും തണുപ്പ് അനുഭവപ്പെടുകയും കോച്ചി പിടുത്തം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ മസിൽ പിടുത്തവും ഉണ്ടാകുന്നു. ഇത്തരം പ്രശ്നങ്ങൾ വിട്ടുമാറാതെ ശരീരത്തിൽ തുടരുന്നത് ഹീമോഗ്ലോബിന്റെ ഡെഫിഷെൻസിയെ യാണ് സൂചിപ്പിക്കുന്നത്. കൂടാതെ നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം അമർത്തിപ്പിടിച്ച് വിടുകയാണെങ്കിൽ അവിടെ രക്തം ഉള്ളതിന്റെ ചുവന്ന കളർ കാണാൻ സാധിക്കും.
എന്നാൽ ഹീമോഗ്ലോബിന്റെ ഉള്ളവരിൽഅത് അല്പം വൈകിയാണ് കാണുക.ഇത്തരത്തിലും നമുക്ക് ഇത് കുറവുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും. കൂടാതെ നമ്മുടെ ചർമ്മത്തിന് ഗ്ലോ നൽകുന്നതിനും ഇത്തരത്തിൽ ഹീമോഗ്ലോബിൻ അത്യാവശ്യമാണ്. ഹീമോഗ്ലോബിൻ കുറവുള്ളപ്പോൾ ചർമ്മത്തിന്റെ ഗ്ലോ നഷ്ടപ്പെടുകയും ചർമം ചുളിയുന്നതായി കാണുകയും ചെയ്യുന്നു. ഇത്തരത്തിലുള്ളവർക്ക് ഏതൊക്കെ രീതിയിലുള്ള ഫെയ്സ് പാക്കുകളും ഫേസ് മാസ്കുകളും ഉപയോഗിച്ചിട്ടും യാതൊരു പ്രയോജനവും ലഭിക്കുകയില്ല. തുടർന്ന് വീഡിയോ കാണുക.