ജീവിതശൈലി അസുഖങ്ങളിൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകൾക്കും കണ്ടുവരുന്ന ഒരു പ്രധാന അസുഖമാണ് പ്രമേഹം. ഇതു വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. പ്രമേഹം നമ്മുടെ ഇടയിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ജീവിതശൈലി അസുഖമാണ്. പലരും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കുകയാണ് ചെയ്യുന്നത്. പ്രമേഹം ആദ്യം മുതൽ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും വലിയ രീതിയിൽ അപകടകരമായ ലക്ഷണങ്ങൾ കാണിക്കുമ്പോൾ ആണ് അസുഖങ്ങൾ ഡോക്ടറെ കാണിക്കുന്നത്. പ്രമേഹം ചെക്ക് ചെയ്യുമ്പോഴേക്കും അവർ ഒരു ഡയബറ്റിക് രോഗിയായി മാറി കഴിഞ്ഞിരിക്കും.
ഒരുപക്ഷേ അവർക്ക് അതിനും രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപ് തന്നെ പ്രമേഹം തുടങ്ങിക്കാണും. ഇത് ശരീരത്തിലെ ഓരോ ഭാഗത്തെയും നശിപ്പിച്ചു തുടങ്ങിക്കാണും. അതുകൊണ്ടുതന്നെ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ തന്നെ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രമേഹം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ അളവ് തീരെ ഇല്ലാതിരിക്കുന്നതു മൂലവും അല്ലെങ്കിൽ ഇൻസുലിൻ അളവ് കുറയുന്നത് മൂലവും ഇത് കൂടാതെ ഇൻസുലിൻ ഉണ്ടായിട്ടും ഈ ഇൻസുലിൻ വേണ്ട രീതിയിൽ ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാതെ കരയുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.
ഇതുമൂലം നമ്മുടെ ഗ്ലൂക്കോസ് ലെവൽ രക്തത്തിൽ കൂടുകയാണ് ചെയുന്നത്. കാരണം ഈ ഇൻസുലിനാണ് നമ്മുടെ രക്തത്തിൽ അധികമായി നിൽക്കുന്ന ഗ്ലൂക്കോസ് നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ അധികമായി നിൽക്കുന്ന ഗ്ലൂക്കോസ് അളവ് നിൽക്കുന്നത് കാരണം നമ്മുടെ രക്തക്കുഴലിനും അതുപോലെതന്നെ ഞരമ്പുകൾക്കും ഡാമേജ് സംഭവിക്കുന്നത് കാണാം. മാത്രമല്ല ഗ്ലൂക്കോസ് എന്നത് നമ്മുടെ ശരീരത്തിന്റെ എനർജി സോഴ്സ് ആണ്. ഇത് ശരീരത്തിന് വേണ്ടരീതിയിൽ ഉപയോഗിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നുണ്ട്. ഈ കാരണം കൊണ്ടാണ് നമ്മുടെ ശരീരം ഒരു ലക്ഷണങ്ങൾ കാണിച്ചു തരുന്നത്.
ഇനി പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇതിന്റെ ആദ്യ ലക്ഷണമായി എല്ലാവരിലും കാണുന്നത് മൂത്രമൊഴിക്കാനുള്ള ടെൻഡൻസി കൂടുന്നത് ആണ്. രക്തത്തിൽ ഗ്ലൂക്കോസ് കൂടുന്നതു കൊണ്ട് തന്നെ ഇത് കൂടുതലായി പുറന്തള്ളേണ്ടി വരുന്നു. അടുത്തതായി കാണുന്നത് ദാഹം വർദ്ധിക്കുന്നത് ആണ്. കൂടുതലായി ജലാംശം ശരീരത്തിൽ നിന്ന് പോകുന്നത് കാരണം സ്വാഭാവികമായും ശരീരത്തിന് കൂടുതൽ ദാഹം ഉണ്ടാകാം. അതുപോലെതന്നെ കൂടുതലായി വിശക്കുന്നതും ഇതിന് കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena