ഓരോരുത്തരും നമ്മുടെ ജീവിതത്തിലെ സ്ഥിതി മെച്ചപ്പെടുത്തുന്നു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒട്ടനവധി രോഗാവസ്ഥകളും ശാരീരിക വേദനകളും ആണ് കടന്നു കൂടുന്നത്. ഇന്ന് പൊതുവേ ഒട്ടുമിക്ക ആളുകളിലും കണ്ടു വരുന്നതാണ് ശാരീരിക വേദനകൾ. തലവേദന വയറുവേദന പുറംവേദന എന്നിങ്ങനെ തുടങ്ങി നമ്മുടെ അവയവങ്ങളിലെല്ലാം ഈ വേദനകൾ ബാധിക്കാറുണ്ട്. ഇത്രയും വേദനകൾ ചിലർക്ക് നിസ്സാരമാകാം.
മറ്റു ചിലർക്ക് അത് അസാധാരണവും ആകാം. ഈ വേദനകൾ പല കാരണത്താൽ ഉണ്ടാകാം. ചില രോഗങ്ങളുടെ ലക്ഷണമായും ഇത്തരത്തിലുള്ള ശാരീരിക വേദനകൾ നമ്മിൽ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഇത്തരം വേദനകളെയും യഥാർത്ഥ കാരണം തിരിച്ചറിഞ്ഞു അതിനെ എത്രയും പെട്ടെന്ന് തന്നെ നീക്കം ചെയ്യേണ്ടത് അനിവാര്യം തന്നെയാണ്. ഇത്തരത്തിൽ പൊതുവേ നമുക്ക് അനുഭവപ്പെടുന്ന ഒരു ശാരീരിക വേദനയാണ് പുറം വേദന.
ഒട്ടുമിക്ക ആളുകളിലും പല കാരണത്താൽ ഉണ്ടാകുന്നു. ഉറങ്ങുമ്പോൾ ശരിയായ രീതിയിൽ പില്ലോ വയ്ക്കാത്ത മൂലം ഫോൺ കുറെ നേരം യൂസ് ചെയ്യുന്നത് മൂലം ഏതെങ്കിലും രീതിയിലുള്ള കഠിനധ്വാനം ചെയ്യുന്നത് വഴി നീരിറക്കം മൂലം നട്ടെല്ലിന് എന്തെങ്കിലും തരത്തിലുള്ള ക്ഷതം ഉള്ളതും മൂലം എന്നിങ്ങനെ ഒട്ടനവധി കാരണത്താൽ പുറംവേദന അനുഭവപ്പെടാറുണ്ട്. ഇവയ്ക്ക് പുറമേ ചില രോഗങ്ങളുടെ ലക്ഷണമാണ് പുറം വേദന.
അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് കിഡ്നി വീക്കം. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരിൽ പുറം വേദന ഉണ്ടാകാറുണ്ട്. ഇത്തരം പുറം വേദനകളെ തിരിച്ചറിയുന്നത് വളരെ എളുപ്പം തന്നെയാണ്. കിഡ്നി സംബന്ധമായാണ് ഉള്ളതെങ്കിൽ പുറം വേദനയ്ക്കൊപ്പം മൂത്രത്തിൽ അസ്വസ്ഥതകൾ രക്തം കാണുക മൂത്രത്തിൽ പതയുണ്ടാകുക എന്നിവയെല്ലാം കാണപ്പെടാറുണ്ട്. തുടർന്ന് വീഡിയോ കാണുക.