നാം ഏവരും ചർമ്മത്തെ സംരക്ഷിക്കുന്നത് കാര്യത്തിൽ പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ ചർമം എന്നും മൃദുലo ആയിരിക്കാനാണ് നാം എന്നും ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരം ചർമ്മസംരക്ഷണത്തെ ബാധിക്കുന്ന കുറേ രോഗങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് വളം കടി. ഇതൊരു ഫംഗൽ ഇൻഫെക്ഷൻ ആണ്. വളം കടി പൊതുവേ കാൽവിരലുകൾക്കിടയിലാണ് കാണപ്പെടുന്നത്. ചിലവരിൽ ഇത് കൈവിരലിന്റെ ഇടയിലും കണ്ടുവരുന്നു. ഇതുമൂലം കാൽവിരലുകളുടെ ഇടയിൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകുന്നു.
ഇങ്ങനെ ചൊറിച്ചിൽ ഉണ്ടാകുന്നതിന് ഫലമായി അവിടെ പോളങ്ങൾ രൂപപ്പെടുകയും പിന്നീട് അത് പൊട്ടി പഴുക്കുകയും ചെയ്യുന്നു. ഇത് വളരെ വേദനാജനകമായ അവസ്ഥയാണ്. ഇതുമൂലം ആളുകൾക്ക് നടക്കാൻ വരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കാലുകളുടെ ഇടയിൽ ജലാംശം എപ്പോഴും നിലനിൽക്കുന്നതിനാൽ ആണ് ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത് മഴക്കാലത്താണ് ആളുകളിൽ കൂടുതലും കാണപ്പെടുന്നത്.
ഇത് ഒരു ഭാഗത്ത് വന്നു കഴിഞ്ഞാൽ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മറ്റു ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കുന്നു. ഇത് കാലുകളുടെ ആകാരഭംഗിയെ ബാധിക്കുകയും നടക്കാൻ വരെ ബുദ്ധിമുട്ട് ഉളവാക്കുന്നതുo ആണ്. ജലാംശം നിലനിൽക്കുന്നത് മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ആയതിനാൽ നനഞ്ഞ ഷൂകൾ ധരിക്കുന്നതും നനവുള്ള സോക്സുകൾ ധരിക്കുന്നതും ഇത്തരം രോഗാവസ്ഥകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
കൂടാതെ ചെളിയിലൂടെ നടക്കുന്നതും ഇതിന് ഒരു കാരണമാണ്. അതോടൊപ്പം തന്നെ ചെരുപ്പുകൾ ഇടാതെ മണ്ണിലൂടെ നടക്കുന്നതും ഇതിനൊരു കാരണമാകുന്നു. ഇത്തരം രോഗാവസ്ഥ മറികടക്കുന്നത് നമ്മുടെ വീട്ടുവൈദ്യങ്ങൾ തന്നെ ധാരാളമാണ്. ഇത്തരം ഒരു ഹോം റെമഡിയാണ് നാം ഇതിൽ കാണുന്നത്. ഇവയുടെ ഉപയോഗം നമ്മുടെ വളം കടിമൂലം ഉണ്ടാകുന്ന ചൊറിച്ചിലുകളും പൊട്ടലുകളും കുറയ്ക്കുന്നതിനെ വളരെ ഫലപ്രദമാണ്.തുടർന്ന് വീഡിയോ കാണുക.