നാം ഓരോരുത്തരും ഇന്ന് പുതുമയുടെ ലോകത്താണ് ജീവിക്കുന്നത്. നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഓരോ സെക്കന്റുകളും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങളുടെ വേഗത കൂടുതൽ അനുസരിച്ച് തന്നെ രോഗങ്ങളുടെ വേഗതയും കൂടിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഇത്തരത്തിൽ ജീവിതത്തിലെ മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളാണ് ജീവിതശൈലി രോഗാവസ്ഥകൾ.
ശരിയായ ആഹാരരീതിയുടെ അഭാവവും വ്യായാമത്തിന്റെ അഭാവവും മൂലം ഉണ്ടാകുന്ന രോഗകാവസ്ഥകൾ ആണ് ഇത്. ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ് പിസിഒഡി വെരിക്കോസ് വെയിൻ എന്നിങ്ങനെ ഒട്ടനവധി ചികിത്സയില രോഗങ്ങളാണ് ഉള്ളത് . ഇവയുടെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ആഹാരക്രമത്തിലുള്ള പ്രോട്ടീനകളുടെയും ഫൈബറുകളുടെയും വൈറ്റമിനുകളുടെയും കുറവുകൾ ആണ്.
ഇവയുടെ അഭാവം മൂലം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും അത് മൂലം രോഗാവസ്ഥകൾ ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രോഗാവസ്ഥകൾ മറികടക്കുന്നതിനായി നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് കൊഴുപ്പ് ധാരാളം അടങ്ങിയവ മധുരo അടങ്ങിയവ എന്നിങ്ങനെ തുടങ്ങിയവ ഒഴിവാക്കുകയും ഫൈബർ റിച്ച് ആയിട്ടുള്ള പ്രോട്ടീൻ റിച്ച് ആയിട്ടുള്ള വൈറ്റമിൻ റിച്ച് ആയിട്ടുള്ള ആഹാരങ്ങൾ ഉൾക്കൊള്ളുകയും വേണം. അത്തരത്തിൽ നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു ആഹാര രീതിയാണ് ഇതിൽ പറയുന്നത്.
നല്ലൊരു ഡയറ്റ് പിന്തുടരുന്നവർക്ക് ഇത് നല്ലൊരു മാർഗം തന്നെയാണ്. ഇതിനായി പ്രോട്ടീൻ റിച്ചും ഫൈബർ റിച്ചും ആയ ചെറുപയർ റാഗി മുരിങ്ങയില എന്നിവയാണ് ഉപയോഗിക്കുന്നത്. ഇവ ഓരോന്നും നമ്മുടെ ശാരീരിക പ്രവർത്തകർക്ക് വളരെ അത്യാവശ്യമാണ്. മുരിങ്ങയിലയുടെ ഗുണങ്ങൾ നമുക്ക് എതിട്ടപ്പെടുത്താൻ പറ്റുന്നതിന് അപ്പുറമാണ്. മുരിങ്ങയില നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. അതുപോലെതന്നെ ചെറുപയറും നമ്മുടെ ശരീരത്തിലെ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നത് അത്യുത്തമം തന്നെയാണ് തുടർന്ന് വീഡിയോ കാണുക.