ഇന്ന് പ്രായഭേദമന്യേ എല്ലാവരും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. ഇന്ന് കുട്ടികളിലും ഇത്തരം രോഗാവസ്ഥകൾ കണ്ടുവരികയാണ്. നമ്മുടെ ജീവിത രീതിയിലെ പോരായ്മകളാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. പണ്ട് നാം പ്രധാനമായും കഴിച്ചിരുന്നത് നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന ആഹാരങ്ങളും കൊഴുപ്പ് അധികമില്ലാത്ത വറവ് പെരിവ് കുറഞ്ഞ ഭക്ഷണങ്ങളുമാണ്.
എന്നാൽ ഇന്ന് നാം കൂടുതലായി ആശ്രയിക്കുന്നത് ഹോട്ടൽ ഫുഡുകൾ തന്നെയാണ്. കൂടാതെ ഇത്തരം ഫുഡുകൾ തന്നെയാണ് നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നത് എന്നതും രോഗാവസ്ഥകൾ കൂട്ടുന്നതിന് കാരണമാകുന്നു. ഇത്തരം ഭക്ഷണപതാർത്ഥങ്ങൾ അമിതമായി കഴിക്കുന്നതുവഴി നമ്മളിൽ രക്തസമ്മർദ്ദം കൂടുതലായി കാണപ്പെടുന്നു. കൂടാതെ രക്തസമ്മത്തിന്റെ കാരണമെന്ന് പറയുന്നത് അമിതമായ പുകവലിയും മദ്യപാനവും ആണ്.
ഇത്തരം വിഷാംശങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കടന്നു കൂടുന്ന വഴിയും നമ്മുടെ ഹൃദയത്തിന് അത് ശുദ്ധീകരിക്കാനുള്ള സമ്മർദം കൂടുകയും അതുവഴി രക്തസമ്മർദ്ദം കൂടുകയും ചെയ്യുന്നു. അതിനാൽ തന്നെ രക്തസമ്മർദ്ദം കൂടുകയാണെങ്കിൽ അത് നിയന്ത്രിക്കേണ്ടത് അനിവാര്യം തന്നെയാണ്. ഇത്തരത്തിൽ രക്തസമ്മർദം നിയന്ത്രിച്ചില്ലെങ്കിൽ ഇത് ഹാർട്ടിന്റെ ജോലിഭാരം കൂട്ടുകയും അത് പ്രവർത്തനരഹിതo ആവുകയും ചെയ്യുന്നു. ചിലരിൽ പാരമ്പര്യമായും രക്തസമ്മർദം കണ്ടുവരുന്നുണ്ട്.
അതിനാൽ തന്നെ അവരും കഴിയുന്ന വിധം ഭക്ഷണ ക്രമത്തിൽ നിയന്ത്രണം പാലിച്ചാൽ ഒരു പരിധിവരെ രക്തസമ്മർദ്ദം മറികടക്കാൻ ആകും. ഈ അവസ്ഥ മറികടക്കുന്നത് വേണ്ടി നാം പ്രധാനമായും ചെയ്യേണ്ടത് ഉപ്പ് ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യുക എന്നത് തന്നെയാണ്. അതോടൊപ്പം തന്നെ നല്ലൊരു വ്യായാമം ശീലവും പിന്തുടരേണ്ടതാണ്. കൂടാതെ അമിതവണ്ണം ഉള്ളവരിൽ രക്തസമ്മതം കണ്ടുവരുന്നതിനാൽ വണ്ണം കുറയ്ക്കേണ്ടത് അനിവാര്യമായി വരുന്നു. കണ്ടു നോക്കൂ.