ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് ശ്രദ്ധിച്ചുകൊണ്ട് കഫക്കെട്ടിന് മറികടക്കാം. കണ്ടു നോക്കൂ.

പൊതുവേ കുട്ടികളിലും മുതിർന്നവരും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് കഫക്കെട്ട്. കഫക്കെട്ട് വന്നു കഴിഞ്ഞാൽ ചിലരിൽ അത് വേഗം മാറുകയും എന്നാൽ മറ്റു ചിലരിൽ അത് നീണ്ടുനിൽക്കുന്നതായി കാണാറുണ്ട്. കഫക്കെട്ട് കൂടുന്നത് വഴിയും തൊണ്ടവേദന ചുമ ജലദോഷം മൂക്കൊലിപ്പ് മൂക്ക് ചൊറിയൽ തലവേദന എന്നിവ അനുഭവപ്പെടുന്നു. കൂടാതെ ഒട്ടുമിക്ക ആളുകളിലും പനിയും ഉണ്ടാകാറുണ്ട്.

ഇത്തരം രോഗാവസ്ഥകളെ നമ്മൾ ആരും അത്രയ്ക്ക് കാര്യമായി എടുക്കാറില്ല. കാരണം ഇവ വേഗത്തിൽ തന്നെ നമ്മിൽ നിന്ന് നീങ്ങുന്നതാണ്. എന്നാൽ ചില സമയങ്ങളിൽ ഇത് മരണത്തിന് വരെ കാരണമാകാവുന്ന ഒരു കാര്യമായി മാറുന്നു. കഫം ലെൻസിൽ കെട്ടിക്കിടക്കുകയാണെങ്കിൽ അത് പഴുത്ത് ഇൻഫെക്ഷൻ ആയി ന്യൂമോണിയ വരെ വരാൻ സാധ്യതയുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

കഫകെട്ട് വരുന്നതിന് ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഈർപ്പമുള്ളവയുമായി നേരിട്ട് ബന്ധപ്പെടുന്നത് മൂലമാണ്. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് വഴിയും ഈർപ്പമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വഴിയും ഇത്തരത്തിൽ കഫക്കെട്ട് കാണുന്നു. കൂടാതെ അലർജി ഉള്ളവരിലും കഫക്കെട്ടുകളുടെ സാന്നിധ്യം കാണുന്നു. ശ്വാസനാളുകളിലെ ഭിത്തിയിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ കഫക്കെട്ടിന്റെ കാരണമാകുന്നു.

കഫക്കെട്ടുകൾ കണ്ട്രോൾ ചെയ്യുന്നതിനായി തണുത്ത പാനീയങ്ങളും തണുത്ത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക തലയിൽ എണ്ണ നിർത്താതെ അത് വേഗത്തിൽ തന്നെ കഴുകി കളയുക എണ്ണ തേച്ചിട്ട് വെയിലത്ത് പോകാതിരിക്കുക എന്നിവ ചെയ്യുക. കൂടാതെ ആവി പിടിക്കുന്നതും ഇതിന് മറികടക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ നല്ല പുലർച്ചയും നല്ല രാത്രിയും കുളിക്കുന്നത് ഒഴിവാക്കുക. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *