ജോയിന്റ് വേദനകൾക്ക് ഇനി വേദനസംഹാരിയായി കിഴി ഉപയോഗിക്കാം. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Body pain relief tips

Body pain relief tips

Body pain relief tips : വേദനകൾ ഇന്ന് ഏതു പ്രായക്കാരെയും ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. പലതരത്തിലുള്ള വേദനകൾ ഇന്ന് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ടതാണ് ജോയിന്റ് വേദനകൾ. ചിലവർക്ക് ഇത് ദേഹം മുഴുവനുള്ള വേദനയായും കഴുത്തിന്റെ വേദനയായും കൈകാലുകളിലെ വേദനയും എല്ലാം പ്രകടമാകുന്നു. വേദനയോടൊപ്പം തന്നെ ചിലവർക്ക് നീർക്കെട്ടും അനുഭവപ്പെടാറുണ്ട്. ഇതെല്ലാം വളരെയധികം ആളുകളെ ബുദ്ധിമുട്ടിക്കുന്നു.

എന്നാൽ ഇത്തരം വേദനകളുടെ ശരിയായ കാരണം തിരിച്ചറിയാൻ നാം ആരും ശ്രമിക്കാറില്ല. ഇത്തരത്തിൽ ഏതെങ്കിലും വേദനകൾ ഉണ്ടാവുകയാണെങ്കിൽ പെയിൻ കില്ലറുകൾ എടുക്കുകയാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ നാം കഴിക്കുന്ന പെയിൻ കില്ലറുകൾ നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുന്നവയാണ്. അതിനാൽ തന്നെ എന്താണ് വേദനയ്ക്ക് പിന്നിലുള്ള കാരണമെന്ന് തിരിച്ചറിഞ്ഞ് അതിന് ചികിത്സിക്കുകയാണ് നാമോരോരുത്തരും വേണ്ടത്. ഇത്തരം വേദനകൾ പൊതുവേ മധ്യവയസ്ക്കരിലും.

പ്രായമായവരിലാണ് കാണാറുള്ളത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ജോയിന്റുകളിലെ തേയ്മാനങ്ങളാണ്. എന്നിരുന്നാലും ഈ തേയ്മാനങ്ങളെ ചികിത്സിക്കുന്നതിനെ അത് എത്രത്തോളം നമ്മുടെ ജോയിന്റുകളിൽ ബാധിച്ചിട്ടുണ്ട് എന്ന് നാം ഓരോരുത്തരും അറിയേണ്ടതാണ്. അതിനായി നമുക്ക് എക്സ്റൈകളും ഉപയോഗപ്രദമാകുന്നു. ഇതുവഴി തേയ്മാനങ്ങൾ എത്രത്തോളം നമ്മെ ബാധിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടാവുന്നതാണ്.

ഇതിനെ മറികടക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ വെച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് കിഴി. കിഴികൾ പലതരത്തിലുണ്ട്. നാം വേദനകൾക്ക് തൈലം പുരട്ടി ഉഴിയുന്നതിനേക്കാൾ പത്തിരട്ടി ഗുണമാണ് ഒരു കിഴി പിടിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. കിഴികളിൽ തന്നെ വേദനസംഹാരിയായി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഇലക്കിഴി. നമ്മുടെ ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങൾ ഉപയോഗിച്ചിട്ടുള്ള ഒരു കിഴിയാണ് ഇത്.തുടർന്നു വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *