നമ്മുടെ പാരമ്പര്യ ഔഷധങ്ങളിൽ ഒഴിവാക്കാൻ ആകാത്ത ഒന്നാണ് അയമോദകം. ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലെ ഒരു താരം തന്നെയാണ് ഇത്. ജീരകത്തിന്റെ പോലെ ചെറിയ മണികൾ ആയിക്കാണുന്ന ഒരു വിത്താണ് ഇത്. നാമിത് പൊതുവായി നമ്മുടെ ഭക്ഷണത്തിൽ ഉപയോഗിക്കാറില്ല. എന്നാൽ ഇതിന്റെ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞ് ഇത് ഉപയോഗിക്കാതിരിക്കാൻ കഴിയുകയുമില്ല. നമ്മുടെ ശരീരം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്.
പ്രധാനമായും നാം ഇത് ഉപയോഗിക്കാറ് പ്രസവ ശുശ്രൂഷകൾക്കുള്ള മരുന്നുകളിൽ ആണ്. എന്നാൽ ഇത് ഗ്യാസ്ട്രബിൾ നീങ്ങുന്നതിനുള്ള ഉത്തമ പരിഹാരമാർഗമാണ് . അതോടൊപ്പം തന്നെ തലവേദനയ്ക്കും ആർത്തവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും മൂത്ര സംബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗമാണ് ഇത് . പൊതുവേ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് യൂറിൻ ഇൻഫെക്ഷനുകൾ.
അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി മൂത്രത്തിന്റെ ഒഴുക്ക് സുഗമമാകുകയും മൂത്ര പഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു. അതുപോലെതന്നെ ശരീരത്തിലെ കലോറി കുറയ്ക്കാൻ ഇതിനൊരു പ്രത്യേക കഴിവ് തന്നെയാണുള്ളത്. അതിനാൽ തന്നെ അമിതഭാരമുള്ളവർ ഇത് കഴിക്കുന്നത് വഴി അവരിലെ ഭാരം കുറയുന്നതിന് സഹായകരമാകുന്നു. അതുപോലെ ആർത്തവ സംബന്ധമായ വയറുവേദനകൾക്ക് ഇത് വെള്ളത്തിൽ തിളപ്പിച്ച്.
കുടിക്കുന്നത് വഴി ആശ്വാസം ലഭിക്കുന്നു. നമ്മൾ കാണുന്ന ഗ്യാസ്ട്രബിൾ നെഞ്ചിൽ പുളിച്ചതിട്ട എന്നിവ ഒഴിവാക്കുന്നതിനുവേണ്ടി അയമോദകവും കായവും വെള്ളത്തിൽ ഇട്ട് നല്ലവണ്ണം തിളപ്പിച്ച് അത് ദിവസവും കുടിക്കുക. ഇത് അടിപ്പിച്ച് കഴിക്കുന്നത് വഴി ദഹനപ്രക്രിയ സുഗമമാവുകയും അതുമൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കാൻ ആവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.