ഇതിനെ ഇത്രയധികം ഔഷധഗുണങ്ങൾ ഉണ്ടായിരുന്നോ? ഇത്തരം മാർഗങ്ങൾ ആരും അറിയാതെ പോകരുത് കണ്ടു നോക്കൂ.

നമ്മുടെ ഒട്ടുമിക്ക അടുക്കളകളിലും കണ്ടുവരുന്ന ഒന്നാണ് ഉലുവ. കൂടുതലായി കറികളിൽ രുചി കൂട്ടുന്നതിനാണ് ഉലുവ നാം ഉപയോഗിക്കുന്നത്. എന്നാൽ ഇതിനുമപ്പുറം ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് ഇത്. ഉലുവ കാണുമ്പോൾ ചെറുതാണെങ്കിലും ഇതിന്റെ ഗുണഗണങ്ങൾ വളരെ വലുതാണ്. ധാരാളം പ്രോട്ടീനുകളും ഫൈബറുകളും അടങ്ങിയ ഒന്നാണ് ഉലുവ.അതുപോലെതന്നെ നമ്മുടെ ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾക്കും.

ഉത്തമ പ്രതിവിധി കൂടിയാണ് ഇത്.ഉലുവ കൂടുതലുമായി വയർ സംബന്ധമായ അസുഖങ്ങൾക്കാണ് ഉപയോഗിക്കുന്നത്. നെഞ്ചരിച്ചിൽ ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് ഇത് വളരെ ഫലപ്രദമാണ്. ഇത് ഇട്ട് തിളപ്പിച്ച വെള്ളം ഗ്യാസ്ട്രബിളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഉലുവ ഫൈബർ റിച്ച് ആയതിനാൽ തന്നെ മലബന്ധം പൈൽസ് പോല രോഗാവസ്ഥകൾക്ക് ഇത് വളരെഗുണം ചെയ്യുന്നതാണ്.അതുപോലെതന്നെ സ്ത്രീകളുടെ പ്രസവാനന്തര ശുശ്രൂഷകൾക്ക് ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ് ഉലുവ.

അവർ കഴിക്കുന്ന ആയുർവേദ മരുന്നുകളിൽ ഇത് ഉൾപ്പെടുത്തിയും അതോടൊപ്പം തന്നെ ഉലുവ ഉണ്ട ഉണ്ടാക്കിയും ഇത് കഴിക്കുന്നു. സ്ത്രീകളിലെ ഓവറി ഗ്രന്ഥി തൈറോയ്ഡ് ഗ്രന്ഥി പാൻഗ്രിയാണ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അത്യുത്തമമാണ് ഈ ചെറിയ ഉലുവകൾ. അതുപോലെതന്നെ നമ്മുടെ ആഹാരക്രമത്തിൽ ദിവസവും ഉലുവ ഉൾപ്പെടുത്തുന്നത് വഴി അമിതമായ ഷുഗറും കൊളസ്ട്രോളും കുറയ്ക്കാൻ സാധിക്കുന്നു.

ഉലുവയില കുട്ടികൾക്കും മുതിർന്നവർക്കും ആമാശ സംബന്ധമായ എല്ലാ അസുഖങ്ങളും ശമിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. കൂടാതെ ഉലുവ സ്ഥിരമായി കഴിക്കുന്നത്‌ വഴി ശരീരത്തിൽ ഉണ്ടാകുന്ന പല വേദനകൾക്കും ആശ്വാസം ലഭിക്കുന്നു. അതുപോലെതന്നെ ഉലുവ ചൂടാക്കി കിഴികെട്ടി വേദനയുള്ള ഭാഗത്ത് പിടിക്കുന്നതും വേദന കുറയാൻ സഹായിക്കുന്ന ഒന്നാണ്.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *