നാം എല്ലാവരും മുഖസൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്. സ്ത്രീ പുരുഷ ഭേദമന്യേ മുഖസൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നു. ഇന്നത്തെ മുഖസൗന്ദര്യത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒന്നാണ് മെലാസ്മ അഥവാ കരിമംഗല്യം. നമ്മുടെ മുഖത്ത് കറുപ്പ് നിറത്തിൽ കാണുന്ന പാടുകളാണ് കരിമാംഗല്യം. കണ്ണിന് താഴെയും, മൂക്കിന്റെ ഇരുവശവും, നെറ്റിയിലുംഇത് കാണപ്പെടുന്നു. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ഹോർമോൺ വ്യതിയാനം ആണ് മെലാസ്മയുടെ പ്രധാന കാരണം. പ്രഗ്നൻസി പിരീഡിലും ഇത് കൂടുതലായി കാണപ്പെടുന്നു. കൂടാതെ ഗർഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗത്താലും, വെയില് കൊള്ളുന്നത് വഴിയും, പിസിയോടി പ്രശ്നമുള്ളവരിലും, തൈറോയ്ഡ് ഉള്ളവരിലുംഇത് കണ്ടുവരുന്നു. ഇതാദ്യം ചെറിയ തരത്തിലുള്ള കുത്തുകളായാണ് കാണുന്നത്. പിന്നീട് ഇത് മൊത്തത്തിലായി വ്യാപിക്കുന്നു.
പി സി ഒടി,തൈറോയ്ഡ് തുടങ്ങി ജീവിതശൈലി രോഗങ്ങളുടെ ഹോർമോൺ വ്യതിയാനത്താലാണ് ഇത് കാണപ്പെടുന്നത്. നല്ലൊരു വ്യായാമ കുറവും,ഫാസ്റ്റ് ഫുഡിന്റെ കടന്നുകയറ്റവും ഇതിനൊരു കാരണമാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആണ് കരിമംഗലം അഥവാ മെലാസ്മയുടെ പ്രധാന കാരണം. ഓരോ രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരിയായ ഡയറ്റിലൂടെ ഹോർമോണുകളെ പ്രവർത്തനം യഥാക്രമംവരുത്തുവാൻ സാധിക്കുന്നു.
ഹോർമോണുകളുടെ പ്രവർത്തനം യഥാക്രമത്തിൽ ആകുന്നത് വഴി മെലാസ്മയെ പൂർണമായി അകറ്റാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ഇഞ്ചി,വെളുത്തുള്ളി,കറുക പട്ട കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ചെറുമൽസ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി ഉപയോഗിച്ചുo നമുക്ക് ഇതിനെ മറികടക്കാവുന്നതാണ്. കൂടാതെ മഞ്ഞൾ ഇട്ട വെള്ളം രാവിലെ കുടിക്കുന്നത് ഇതിന് അത്യുത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.