നമ്മുടെ ദൈനംദിനം ജീവിതത്തെ ബാധിക്കുന്ന കിഡ്നി സ്റ്റോണുകളെ കുറിച്ച് കൂടുതൽ അറിഞ്ഞ് അതിന് പ്രതിരോധിക്കാനായി വീഡിയോ കാണുക.

ഇന്ന് ഏറ്റവും അധികം ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മൂത്രാശയെ കല്ല് അഥവാ കിഡ്നി സ്റ്റോൺ. സ്റ്റോൺ എന്ന് പറയുമ്പോൾ കേൾക്കാൻ രസമുണ്ടെങ്കിലും ഇതിന്റെ വേദന അസഹനീയമാണ്. ഇന്നത്തെ കണക്കെടുക്കുകയാണെങ്കിൽ ലക്ഷത്തിൽ 2000 പേർക്കെങ്കിലും കിഡ്നി സ്റ്റോൺ എന്ന അസുഖം ഉണ്ടായിരിക്കും. മൂത്രത്തിലെ ജലാംശ കുറയുക എന്നതാണ് ഇത്തരം കിഡ്നി സ്റ്റോണുകളുടെ പ്രധാന കാരണം.

ജലാംശം കുറയുന്നതുവഴി കിഡ്നിയിൽ ഉള്ള ചില വസ്തുക്കൾ ക്രിസ്റ്റൽ രൂപത്തിൽ ആകുന്നതാണ് കിഡ്നി സ്റ്റോണുകൾ. ശരിയായ രീതിയിൽ വെള്ളം നമ്മൾ ശരീരത്തിനുള്ളിലേയ്ക്ക് എത്താത്തത് മൂലമാണ് ഇങ്ങനെ ഉണ്ടാവുന്നത്. കൂടാതെ അടിക്കടിക്ക് ഉണ്ടാകുന്ന മൂത്രപ്പഴുപ്പുകളും ഇതിന്റെ ഒരു കാരണമാണ്. കാൽസ്യം ക്രിസ്റ്റലുകൾ ആണ് കൂടുതൽ പേരിലും കണ്ടുവരുന്നത്. കൂടാതെ യൂറിക്കാസിഡ് വർദ്ധിക്കുന്നതും മൂലകം ഇത്തരത്തിലുള്ള കിഡ്നി സ്റ്റോണുകൾ രൂപം കൊള്ളുന്നു.

നടുവേദന ശർദിൽ ഓക്കാനം യൂറിൻ ഇൻഫെക്ഷൻ യൂറിനിലൂടെബ്ലഡ് പോകുന്നത് തുടങ്ങി ഒട്ടനവധി ലക്ഷണങ്ങളാണ് ഇത് കാണിച്ചുതരുന്നത്. ഇത്തരത്തിൽ അടിക്കടി കണ്ടു വരുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഇതിന്റെ വ്യാപ്തിയും വലുപ്പവും നമുക്ക് തിരിച്ചറിയാൻ സാധിക്കും. നാലോ അഞ്ചോ അതിൽ താഴെയാണ് കല്ലുകളിലെ വലിപ്പമെങ്കിൽ ഇത് നമുക്ക് സ്വയം ചികിത്സിക്കാവുന്നത്‌ തന്നെയാണ്.

ഇതിനായി മൂത്രം ധാരാളം പോകുന്നതിനു ജലാംശങ്ങൾ ശരീരത്തിൽ എത്തിക്കുക എന്നതാണ് മാർഗ്ഗം. കരിക്ക് വെള്ളം ബാർലി വെള്ളം ഞെരിഞ്ഞൽ വെള്ളം എന്നിവ ധാരാളം കുടിക്കുന്നത് വഴിയും യൂറിൻ വർദ്ധിക്കുകയും അതുവഴി ഈ സ്റ്റോണുകൾ പോവുകയും ചെയ്യുന്നു. 5 mm നെ മുകളിലുള്ള കല്ലുകൾ മെഡിക്കൽ രീതിയിലൂടെ മാത്രമേ മാറ്റാൻ കഴിയുകയുള്ളൂ. തുടർന്ന് അറിയുന്നതിനെ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *