ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ് കറ്റാർവാഴ. ഇന്ന് നാം കണ്ടുവരുന്ന ഒരുവിധം എല്ലാ ബ്യൂട്ടി ഹെയർ പ്രോഡക്ടുകളിലും കറ്റാർവാഴയുടെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം കറ്റാർവാഴ നമ്മുടെ മുടിക്കും സ്കിന്നിനും എന്തുമാത്രം ഗുണമാണ് നൽകുന്നതെന്ന്. കറ്റാർവാഴ നമ്മുടെ മുടിയുടെ കൊഴിച്ചിലിനും താരൻ അകറ്റുന്നതിനും മുടി പൊട്ടിപ്പോകുന്നതിനും.
തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെയാണ് സ്കിന്നിന്റെ കാര്യത്തിലും. മുഖത്തുണ്ടാകുന്ന ഏതൊരു പ്രശ്നമായാലും കറ്റാർവാഴ തന്നെയാണ് ഒരു ഉപാധി. കറ്റാർവാഴ ധാരാളം ആന്റിഓക്സൈഡ് അടങ്ങിയിട്ടുള്ള ഒന്നാണ്. അതിനാൽ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിൽ വളരെ നല്ലതാണ്. നമ്മുടെ ചർമം ഏറ്റവുമധികം നേരിട്ട് കൊണ്ടിരുന്ന ഒരു പ്രശ്നമാണ് വരൾച്ച. ഇതിനെ അത്യുത്തമമായ ഒന്നാണ് ഈ കറ്റാർവാഴ.
കറ്റാർവാഴയുടെ ജെൽ എന്നും രാത്രിയിൽ മുഖത്ത് പുരട്ടി കിടക്കുന്നത് വരണ്ട സ്കിന്നിന്റെ വരൾച്ചയെ മാറ്റാൻ സഹായിക്കുന്നു. അതുപോലെതന്നെ സ്കിന്നിൽ ഉണ്ടാകുന്ന ചുളിവുകൾ വേഗത്തിൽ മാറാനും ചുളിവുകൾ വരാതിരിക്കാനും കറ്റാർവാഴ ജെൽ വളരെ നല്ലതാണ്. ഇവയുടെ ഉപയോഗം മൂലം നമ്മുടെ മുഖം എന്നും ചെറുപ്പം ഉളവാക്കുന്നു. അതുപോലെതന്നെ ഈ ജെൽ എന്നും മുഖത്ത് പുരട്ടിയാൽ കണ്ണിന്റെ അടിയിലുള്ള കറുത്ത പാടുകളും.
മറ്റും പോകാൻ വളരെ നല്ലതാണ്. ഇത് ഉപയോഗിക്കുന്നത് വഴി ചർമ്മത്തിലെ തിളക്കവും നിറവും വർദ്ധിക്കാൻ സഹായിക്കുന്നു. കറ്റാർവാഴയിലെ പോഷകങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകുന്നു. ഇത്തരത്തിൽ ധാരാളം കഴിവുകളുള്ള ഈ കറ്റാർവാഴയെ ആരും തിരിച്ചറിയാതെ പോകരുത്. ഇത് ദിവസവും ഉപയോഗിച്ച് മുഖത്തിന്റെ കാന്തി എന്നന്നേക്കുമായി നിലനിർത്താം. കൂടുതൽഅറിയുന്നതിനായി വീഡിയോ കാണുക.