ഈ ഭക്ഷണ രീതികൾ അൾസറിനെ വർദ്ധിപ്പിക്കുന്നു.കണ്ടുനോക്കൂ.

പ്രായമായവരിൽ ഏറ്റവും അധികം കണ്ടു വരുന്ന ഒന്നാണ് അൾസർ. ഇത് നമ്മുടെ ആമാശയത്തെയും വൻകുടലിനെയും ചെറുകുടലിനെയും ആണ് ബാധിക്കുന്നത്. ഇത് കൂടുതലും പുരുഷന്മാരിലാണ് കണ്ടുവരുന്നത്. ഇത് ആമാശയ്ക്ക് ക്യാൻസറിലേക്ക് നയിക്കുന്ന ഒന്നാണ് .വയറുവേദന വയർ എരിച്ചിൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇവ കൂടാതെ ശർദ്ദി വയറു വന്നു വീർക്കുന്നത് ഗ്യാസ്ട്രബിൾ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ആഹാരം കഴിച്ചതിനുശേഷം അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയിൽ ഉണ്ടാകുന്ന വേദനകൾ ഇതിന്റെ മറ്റൊരു ലക്ഷണമാണ്.

തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു മാറ്റാൻ പറ്റുന്ന ഒരു രോഗമാണ്. ഇതിന്റെ കാഠിന്യം കൂടിയാൽ ഇത് മരുന്നുകളിലൂടെ പിടിച്ച് നിർത്താൻ സാധിക്കാതെ വരുന്നു. ഇതിനുള്ള ഏകമാർഗം എന്നു പറയുന്നത് സർജറിയാണ്. ഇത് എൻഡോസ്കോപ്പിലൂടെയും സിടി സ്കാനിലൂടെയും ബ്ലഡ് ടെസ്റ്റുകളുടെയും നമുക്ക് തിരിച്ചറിയാൻസാധിക്കുന്നു. നമ്മുടെ ഭക്ഷണരീതിയിലുള്ള മാറ്റത്തിലൂടെ നമുക്ക് അൾസറിനെ അകറ്റാൻ സാധിക്കുന്നതാണ്.

ധാരാളം എരിവും പുളിയും കലർന്ന ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും അവോയിഡ് ചെയ്യേണ്ടതാണ്. അച്ചാറുകൾ, ചമ്മന്തികൾ എന്നിവപൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ അധികം ദഹിക്കാത്ത രീതിയിലുള്ള ഫാസ്റ്റ് ഫുഡുകളും മറ്റും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ ഭക്ഷണം കഴിക്കുമ്പോൾ ചവച്ച കഴിക്കുന്നത് വഴി ദഹനപ്രക്രിയ സുഗമമാക്കുന്നതിന് സഹായിക്കുന്നു.കൂടാതെ മസാലകൾ ധാരാളം അടങ്ങിയിട്ടുള്ള കറികൾ അവോയ്ഡ് ചെയ്യുന്നത് വഴിയും അൾസറിനെ മറികടക്കാവുന്നതാണ്.

അതുപോലെതന്നെ അമിതമായി ഭക്ഷണം കഴിക്കാതെ മിതമായ രീതിയിൽ ഭക്ഷണം കഴിക്കുക അതോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കുക. കൂടാതെ ചായയുടെയും കാപ്പിയുടെയും മറ്റും അളവ് കുറയ്ക്കുക. അൾസറിന്റെ മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് പുകവലിയും മദ്യപാനവും ആണ്. അൾസറിനെ പൂർണമായി ഒഴിവാക്കാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള രീതികൾ ഒഴിവാക്കി അൾസർ എന്ന രോഗത്തെ നമുക്ക് നമ്മുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *