ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദഹന ഇന്ദ്രിയത്തിൽ കാണുന്ന ക്യാൻസറുകളിൽ കോമൻ ആയി കാണുന്ന മലാശയ ക്യാൻസറിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മലാശയം എന്ന് പറയുന്നത് ദഹന ഇന്ദ്രയത്തിൽ ഏറ്റവും അടിഭാഗത്തായി കാണുന്ന ഭാഗമാണ്. ഈ ഭാഗത്താണ് മലം രൂപപ്പെടുന്നത്. ആ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതലായി വെള്ളം ആകിരണം ചെയ്യുന്നത്. എന്തെല്ലാമാണ് മലാശയ കാൻസർ കാരണങ്ങൾ.
എന്തെല്ലാമാണ് അവയുടെ ലക്ഷണങ്ങൾ എങ്ങനെ ഇത് നേരത്തെ കണ്ടെത്താൻ. എങ്ങനെയാണ് ചികിത്സാരീതികൾ തുടങ്ങിയ കാര്യങ്ങൾ ആണ് പങ്കുവെക്കുന്നത്. മലാശയ കാൻസർ സാധാരണയായി കണ്ടുവരുന്നത് 50 വയസ്സിൽ മുകളിലുള്ള ആളുകളിലാണ്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പം ആളുകളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പ്രായം കൂടുംതോറും മലാശയത്തിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലുണ്ട്. 10 മുതൽ 20 ശതമാനത്തോളം മലാശയ കാൻസർ പാരമ്പര്യമായി കണ്ടു വരുന്ന പ്രശ്നമാണ്.
ഇത് എങ്ങനെ നേരത്തെ തന്നെ മനസ്സിലാക്കാം. അമ്മയോ അല്ലെങ്കിൽ സഹോദരി സഹോദരന്മാർക്ക് അതുപോലെതന്നെ അങ്കിൾ അല്ലെങ്കിൽ ആന്റി എന്നിവർക്ക് മലാശയ ക്കാൻസർ വന്നിട്ടുണ്ട് എങ്കിൽ ഇവർക്ക് മലാശയ കാൻസർ വരാൻ സാധ്യത കൂടുതലാണ്. ഇനി ഇത്തരം പ്രശ്നങ്ങൾ വരാനുള്ള മറ്റ് സാധ്യതകൾ എന്തെല്ലാം ആണെന്ന് നോക്കാം. ജീവിതശൈലി രോഗമായി തന്നെയാണ് ഈ രോഗത്തെ കാണുന്നത്.
വ്യായാമ കുറവ് കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്റെ അമിതമായ ഉപയോഗ. മാംസാഹരം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ചുവന്ന മാംസത്തിന്റെ അമിതമായ ഉപയോഗം. പുകയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത്. ഈ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി അതുപോലെതന്നെ മദ്യപാനം എന്നിവയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Baiju’s Vlogs