കരളിന്റെ ആരോഗ്യകാര്യത്തിൽ പലപ്പോഴും പലരും വലിയ ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ ഇടയിൽ കരൾ രോഗം വലിയ ഭീഷണിയായി മാറുന്നുണ്ട്. നമ്മുടെ കേരളത്തിൽ ദിനംപ്രതി കരൾ രോഗം വർദ്ധിച്ചു വരികയാണ് ചെയ്യുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആധരി ക അവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിക്കുകയാണ് എങ്കിൽ പിന്നീട് ജീവിതത്തിന് പൂർണ്ണവിരാമം ആയിരിക്കും ഫലം.
അമിതമായ മദ്യപാനം വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ മലിനമായ അന്തരീക്ഷം വൃത്തിഹീനമായ ജീവിത ചുറ്റുപാടുകൾ എന്നിവയാണ് കരൾ രോഗത്തിന് പ്രധാനമായ കാരണമാകുന്നത്. കരൾ രോഗം ബാധിച്ച കരളിന്റെ പ്രവർത്തനം പൂർണമായി നശിക്കുകയും അതോടൊപ്പം മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരങ്ങളിലാണ്.
ഡോക്ടർമാർ കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ നിർദേശിക്കുന്നതു. അസുഖം ബാധിച്ച കരളിന്റെ സ്ഥാനത്ത് മറ്റൊരാളുടെ കരൾ വെച്ച് പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ. കരൾ വീക്കം ചില മരുന്നുകളുടെ ദൂഷ്യഫലങ്ങൾ ദീർഘനാളായുള്ള ഹെപ്പറ്റൈറ്റിസ് അണു ബാധ ജനത ക രോഗങ്ങൾ പിത്ത നാളികളിൽ ഉണ്ടാകുന്ന തകരാറുകൾ എന്നിവയാണ് കരളിന്റെ പൂർണ്ണമായ നാശത്തിലേക്ക് നയിക്കുന്നത്.
കരളിന്റെ പൂർണമായ നാശം സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ജീവൻ നിലനിർത്തുന്നത് അസാധ്യമാണ്. മലയാളികൾക്കിടയിൽ പ്രധാനമായി കാണുന്ന ഫാറ്റി ലിവർ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഇവിടെ കാണുന്നത്. അതിനായി ഉണ്ടാക്കേണ്ട മരുന്നിന് ആവശ്യമായ സാധനങ്ങൾ. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതലറിയാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam