ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പാനിയത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കറികളിലും മറ്റും നമ്മൾ ഉപയോഗിക്കുന്ന ജീരകം ആരോഗ്യപരമായ ഗുണങ്ങൾ നിരവധി നൽകുന്ന ഒന്നാണ്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ തടി കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കി കളയാൻ എല്ലാം തന്നെ ഇത് വളരെ സഹായിക്കുന്നുണ്ട്. അയന്റെ നല്ലൊരു കലവറ കൂടിയാണിത്. ജീരക വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നമ്മുടെ ശീലമാണ്. പലരും ചിലപ്പോൾ വെറും രുചിക്ക് വേണ്ടി മാത്രമാണ് ഇത് പരീക്ഷിക്കുന്നത്.
എന്നാൽ ജീരകവെള്ളം കുടിക്കണത് മൂലം ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉണ്ട്. രാത്രിയിൽ കിടക്കാൻ സമയം ഒരു ഗ്ലാസ് ചെറിയ ചൂടുള്ള ജീരകവെള്ളം കുടിച് കിടന്നു നോക്കൂ. ഗുണങ്ങൾ നിസ്സാരമായി കാണേണ്ട. രാത്രി ജീരക വെള്ളം കുടിച്ച് കിടക്കുന്നത് ദാഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്.
ഇത് ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല ഒന്നാന്തരം പരിഹാരമാണ്. രാത്രിയിൽ ഇത് വയറിന് സുഖം നൽകുന്നുണ്ട്. ഈ പ്രശ്നങ്ങൾ കാരണം രാവിലെ ഉണ്ടാക്കാൻ സാധ്യതയുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്തതാണ്. കൊളസ്ട്രോൾ തടയാനുള്ള ഒരു വഴി കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth