ഉഴുന്നുപയോഗിച്ച് വളരെ ടേസ്റ്റി ആയിട്ടുള്ള അതുപോലെതന്നെ ഹോട്ടലിൽ നിന്ന് കിട്ടുന്ന പോലെ ക്രിസ്പി ആയിട്ടുള്ള ഉഴുന്നുവട തയ്യാറാക്കാം. ഇതിനായി ഇവിടെ ഒരു ഗ്ലാസ് ഉഴുന്ന് 10 മണിക്കൂർ കുതിർത്തിയെടുക്കുക. സാധാരണ എല്ലാവരും മൂന്നു മണിക്കൂർ അല്ലെങ്കിൽ നാലു മണിക്കൂർ ആണ് ഉഴുന്ന് കുതിർത്തിയെടുക്കുക. എന്നാൽ 10 മണിക്കൂർ കുതിർത്തിയെടുക്കുകയാണ് എങ്കിൽ നല്ല ടേസ്റ്റി ആയിട്ടുള്ള ഉഴുന്നുവട കഴിക്കാൻ സാധിക്കുന്നതാണ്.
നല്ല അടിപൊളി ടേസ്റ്റുള്ള ഉഴുന്നുവട ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു മിക്സിയുടെ ജാറാണ്. ഒരു ചെറിയ ജാർ മതി. വലിയ ജാറിനേക്കാൾ ഏറ്റവും എളുപ്പത്തിലും നല്ല സോഫ്റ്റ് ആയി അരച്ചെടുക്കാൻ ചെറിയ ജാർ ആണ് നല്ലത്. ഇതിലേക്ക് കുറേശ്ശെയായി ഉഴുന്ന് ഇട്ടുകൊടുക്കാം. ഇത് ജാറിലേക്ക് ഇട്ട് കൊടുക്കുക. ഇതിലേക്ക് വളരെ കുറച്ച് വെള്ളം മാത്രം ഒഴിച്ചുകൊടുക്കുക.
പിന്നീട് ഇത് നല്ലപോലെ അടിച്ചെടുക്കുക. പിന്നീട് ചെയ്യുന്നതു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി സോഫ്റ്റ് ആക്കി ഇളക്കി എടുക്കുക. ഇങ്ങനെ ഉഴുന്നുവട ഉണ്ടാക്കി കഴിഞ്ഞാൽ നല്ല സോഫ്റ്റ് ആയി ക്രിസ്പി ആയി ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായ മാവ് റെഡിയാക്കിയെടുക്കുക. ചെറിയ സവാള ചെറുതായി കട്ട് ചെയ്ത് എടുത്തുകൊടുക്കും. അതുപോലെതന്നെ രണ്ടു ചെറിയ പച്ചമുളക് കട്ട് ചെയ്തത് ചേർത്തോളൂ.
അതുപോലെ ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഉപ്പ് എല്ലാ ഭാഗത്ത് നന്നായി തിരുമ്മിയെടുക്കുക. എണ്ണ നന്നായി ചൂട് വരുന്നതാണ്. ഈ സമയം ഉഴുന്നുവട തയ്യാറാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen