എല്ലാവർക്കും വളരെ ഏറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലം വളരെയേറെ കട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ മലം അധികം തവണ ഇളക്കി പോകുമ്പോൾ ഉണ്ടാകുന്ന ഒരു പൊട്ടൽ അല്ലെങ്കിൽ വിള്ളൽ ഇത് സംഭവിക്കുന്നവരിൽ ശക്തമായ വേദന ഉണ്ടാകാറുണ്ട്. മലദ്വാരത്തിൽ ബ്ലേഡ് കൊണ്ട് വരയുന്ന അത്രയും വേദനയും പുകച്ചിലും ഒന്ന് ഇരിക്കാനും നിൽക്കാനും പോലും കഴിയാത്ത അവസ്ഥ ഉണ്ടാവുക. നിരവധി പേര് അനുഭവിക്കുന്ന വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ് ഇത്. മലദ്വാരത്തെ ആശ്രയിച്ചു വരുന്നതുകൊണ്ടുതന്നെ ആളുകൾ ഇതിനെ പൈൽസ് അല്ലെങ്കിൽ മൂലക്കുരുവായാണ് കാണുന്നത്.
എന്നാൽ ഫിഷർ എന്ന രോഗാവസ്ഥയാണ് ഇത്. ഈ രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ നമ്മുടെ മലാശയത്തിന്റെ അവസാനഭാഗത്ത് ഉണ്ടാകുന്ന ഒരു പൊട്ടൽ ആണ്. നമ്മുടെ തൊലിയെക്കാൾ മൃദുവായ ഭാഗത്ത് കൂടി മലം കട്ടിയായി പോകുമ്പോൾ സംഭവിക്കുന്ന മുറിവാണ് ഇത്. ശക്തമായി വേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം. മലം പോയി കഴിഞ്ഞാലും ഒന്ന് രണ്ട് മണിക്കൂർ നേരത്തേക്ക് ഈ വേദനയും പുകച്ചിലും ഉണ്ടാകുന്നതാണ്. മലദ്വാരത്തെ ആശ്രയിച്ചു വരുന്ന മറ്റു രണ്ടു രോഗവാസ്തകൾ.
ആണ് പൈൽസും അതുപോലെതന്നെ ഫിസ്റ്റുലയും. പൈൽസ് പൊതുവേ സാധാരണ വേദന ഇല്ലാത്ത രോഗമാണ്. നമ്മുടെ മലദ്വാരത്തിന്റെ അകത്ത് സാധാരണയായി കാണുന്ന രക്തക്കുഴലുകൾ വികസിച്ച് പുറത്തേക്ക് തള്ളിവരുന്ന ഒരു അവസ്ഥയാണ് പൈൽസ്. പൈൽസ് എന്ന രോഗം പൊതുവെ മലബന്ധം ഉള്ള ആളുകളിലാണ് കണ്ടുവരുന്നത്. ഇത് മൂലം അമിതമായി മൂക്കേണ്ടിവരുന്നത് കൊണ്ടാണ് നമ്മുടെ മലാശയത്തിന്റെ അകത്തുള്ള പ്രഷർ കൂടുകയും രക്തക്കുഴലുകൾ.
പുറത്തേക്ക് തള്ളി വരികയും ചെയ്യുന്ന അവസ്ഥയാണ് പൈൽസ് ഇത് തുടക്കത്തിൽ വേദന ഇല്ലാത്ത രോഗമാണ്. പൈൽസ് വർദ്ധിച്ചു കോംപ്ലിക്കേഷൻ വന്നാൽ മാത്രമേ വേദന ഉണ്ടാകുന്നത്. അതുപോലെതന്നെ ഫിസ്റ്റുല എന്ന രോഗം നമ്മുടെ മലദ്വാരത്തിന്റെ ഉള്ളിൽ അണുബാധ വരികയും പിന്നീട് അത് കുരുവായി മാറുകയും പിന്നീട് ആ പഴുപ്പ് അണുക്കളും പൊട്ടിയൊലിച്ച് മലദ്വാരത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള തൊലി പുറത്തേക്ക് വരുന്ന അവസ്ഥയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena