നല്ല സോഫ്റ്റ് പോലെ ചപ്പാത്തി തയ്യാറാക്കാൻ മാവിൽ ഇങ്ങനെ ചെയ്താൽ മതി…

സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തി കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടമല്ലേ. നല്ല രുചിയോടെ നല്ല സോഫ്റ്റ് ആയി ചപ്പാത്തി ഉണ്ടാക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ആക്കി ചപ്പാത്തി എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിന് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

കഴിക്കുമ്പോൾ നല്ല പഞ്ഞി പോലെ ആയിരിക്കണ ഇത്. ചപ്പാത്തിയുടെ ട്രിക്ക് ഇതാണ്. ആവശ്യത്തിനുള്ള ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് സാധാരണ റൂം ടെമ്പറേച്ചർ വെള്ളം ഒഴിച്ചു കൊടുക്കുക. അതിന് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. നല്ലപോലെ വെള്ളം കൂടി ചേർത്ത് കുഴച്ചെടുക്കുക. കൈകൊണ്ട് നന്നായി കുഴച്ചെടുക്കാവുന്നതാണ്. എല്ലാവരും ചപ്പാത്തി ഉണ്ടാക്കുമെങ്കിലും നല്ല സോഫ്റ്റ് ആയി കിട്ടണമെന്നില്ല.

അതിന് സഹായിക്കുന്ന ചെറിയ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് നന്നായി കുഴച്ചെടുത്ത് കഴിഞ്ഞ് ഇതിലേക്ക് ഏതെങ്കിലും എണ്ണ രണ്ട് ടീസ്പൂൺ ഒഴിച്ചു കൊടുക്കുക. ശേഷം വീണ്ടും നന്നായി കുഴച്ചെടുക്കുക. പിന്നീട് ഒരു അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാനായി വെക്കുക.

അതുപോലെതന്നെ ഇടിക്കട്ട ഉപയോഗിച്ച് നന്നായി ഇടിച്ചു കൊടുക്കുക. ഇങ്ങനെ ഇടിച്ചു കൊടുക്കുമ്പോൾ മാവ് നല്ല പോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ഇങ്ങനെ കുറെ പ്രാവശ്യം ചെയ്യുക. അതുകഴിഞ്ഞ് 5 മിനിറ്റ് മൂടിവച്ച ശേഷം ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിൽ നല്ല പഞ്ഞി പോലെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *