വളരെ നല്ല കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് ഇത് പുതിയ ഒരു ടിപ്പ് ആയിരിക്കും. നമ്മുടെ വീട്ടിൽ വെളിച്ചെണ്ണ അല്ലെങ്കിൽ സൺ ഫ്ലവർ ഓയിൽ ഒന്നുമില്ലെങ്കിലും യാതൊരു പ്രശ്നവുമില്ല. മീൻ ആയാലും പപ്പടം ആയാലും നല്ല ക്രിസ്പിയായി വറുത്തു എടുക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യത്തെ ടിപ്പ് ചോറ് വെക്കുമ്പോൾ ചോറ് തിളച്ചു സ്റ്റവിലും അതുപോലെ തന്നെ കലത്തിന്റെ പുറത്ത് തിളച്ച് വീണു വൃത്തികേട് ആകാറുണ്ട്. അപ്പോൾ നമ്മൾ ചോറ് വെക്കുമ്പോൾ തിളച്ചു പുറത്തേക്ക് പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ കുറച്ച് വെളിച്ചെണ്ണ എടുക്കുക. ഇത് പിന്നീട് ഞാൻ ചോറ് വെക്കുന്ന കാലത്തിന്റെ മുകൾഭാഗത്ത് വക്കിലായി പുരട്ടി കൊടുക്കുക.
ഇങ്ങനെ ചെയ്താൽ ഒട്ടും തന്നെ ചോറ് തിളച്ചു പുറത്തു പോകില്ല. അതുപോലെതന്നെ സ്റ്റൗവിൽ ഒന്നും വരില്ല. ചോറ് എത്ര തിളച്ചാലും ഒരു അൽപ്പം കഞ്ഞി വെള്ളം പോലും പുറത്തേക്ക് വിഴാതെ കലത്തിന്റെ ഉള്ളിൽ തന്നെ തിളച്ചു കൊണ്ടിരിക്കുന്നതാണ്. മീൻ ഫ്രൈ ചെയ്യുമ്പോൾ നല്ല ക്രിസ്പി ആയി ഫ്രൈ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഫ്രൈ പാനിൽ ആണെങ്കിൽ ഫിഷ് ഫ്രൈ ചെയ്യുന്നതിന് മുൻപ് കുറച്ച് കടുക് ഇട്ടു പൊട്ടിക്കുക. ഇത് നല്ലപോലെ പൊട്ടിയതിനു ശേഷം മീൻ ഇട്ട് കൊടുക്കുക. വെളിച്ചെണ്ണ ഇല്ലാതെയും മീൻ പൊരിക്കാൻ സാധിക്കുന്നതാണ്. ആ ഒരു ടിപ്പു കൂടി ഇവിടെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog