ചായക്കടയിൽ നിന്ന് കിട്ടുന്ന പോലെ തന്നെ ഉള്ളിവട തയ്യാറാക്കാം..!! നല്ല ക്രിസ്പി ആയിരിക്കും…

എല്ലാവർക്കും വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ കഴിയുന്ന നല്ല കിടിലൻ ഉള്ളിവടയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചായക്കടയിൽ ലഭിക്കുന്ന ഉള്ളിവടയുടെ അതെ രുചിയിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അത്യാവശ്യം വലിപ്പമുള്ള 5 സവാളയാണ് വേണ്ടത്. പിന്നീട് ഇത് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. എല്ലാരും ഒരേ കനത്തിൽ തന്നെ കട്ട് ചെയ്യാൻ ശ്രദ്ധിക്കുക. പിന്നീട് ആദ്യം തന്നെ സവാള നന്നായി വിടർത്തിയെടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സവാള നല്ലപോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. കൈവച്ച് തന്നെ നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇത് 10 മിനിറ്റ് മാറ്റിവെക്കാം. ഇങ്ങനെ ചെയ്താൽ സവാള കുറച്ചു കൂടി സോഫ്റ്റ് ആയി വരുന്നതാണ്. കുറച്ചു ഒന്ന് പിഴിഞ്ഞ് നോക്കിയാൽ മതി. പിന്നീട് ഇതിലേക്ക് ബാക്കിയുള്ള സാധനങ്ങൾ ചേർത്തു കൊടുക്കാം. ആദ്യം തന്നെ ഇഞ്ചി ചെറുതാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

പിന്നീട് രണ്ടോ മൂന്നോ പച്ചമുളക് ചെറുതാക്കി അരിഞ്ഞത് ചേർത്തോളൂ. അതിനുശേഷം കുറച്ച് കറിവേപ്പില ചെറുതാക്കി അഴിഞ്ഞു ചേർക്കുക. ഒന്നര ടീസ്പൂൺ പെരുംജീരകവും ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുന്നു. ഇതിന്റെ കൂടെ തന്നെ ഒരു കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല ഒരു ഫ്ലേവർ കിട്ടുന്നതാണ്.

പിന്നീട് ഇതിലേക്ക് മല്ലിയിലയുടെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ അത് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിനുശേഷം ഇതിലേക്ക് മൈദ ചേർത്ത് കൊടുക്കുക. മൈദ കുറേശ്ശെ ചേർത്ത് വേണം മിക്സ് ചെയ്ത് എടുക്കാൻ. അതുപോലെതന്നെ ഇതും മിസ് ചെയ്യുന്ന സമയത്ത് ഇതിലേക്ക് വേറെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് ഇത് ഉരുട്ടിയെടുത്ത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes

Leave a Reply

Your email address will not be published. Required fields are marked *