ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ നമ്മൾ ശ്രദ്ധിയ്ക്കുക തന്നെ വേണം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ഭക്ഷണം കഴിച്ച ഉടനെ തന്നെ ബാത്റൂമിൽ പോകാൻ തോന്നുക. പോയി ഇരുന്നാൽ തന്നെ വളരെ കുറച്ച് മാത്രം പോവുക. പോയിക്കഴിഞ്ഞാൽ വീണ്ടും പോകണം എന്ന് തോന്നുക. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാം. ചിലരുടെ ഭക്ഷണ രീതിയിലുള്ള പ്രശ്നങ്ങൾ ആയിരിക്കും ഇതിന് കാരണം. രാവിലെ ഭക്ഷണം സ്കിപ്പ് ചെയ്യുക. ഉച്ചയ്ക്ക് എന്തെങ്കിലും ചെറിയ രീതിയിൽ കഴിക്കുക. അതുപോലെതന്നെ എന്തെങ്കിലും ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കുക.
ഇത്തരത്തിലുള്ള ശീലമുള്ള ആളുകളിൽ സ്ഥിരമായി കാണുന്ന ഒരു പ്രശ്നമാണ് ഭക്ഷണം കഴിച്ച ഉടനെ തന്നെ ബാത്റൂമിൽ പോകാൻ തോന്നുക എന്നത്. പലപ്പോഴും പല ആളുകളും ഈ ഒരു പ്രശ്നം സാധാരണയായി സംഭവിക്കുന്ന ഒന്നാണ് എന്നാണ് കരുതിയിരിക്കുന്നത്. എന്നാൽ ഇതൊരു രോഗമാണ് പലർക്കും അറിയില്ല. അതായത് ഇങ്ങനെ ഭക്ഷണം കഴിച്ച ഉടനെ തന്നെ പോകണമെന്ന് ട്ടെണ്ടെൻസി ഉണ്ടാവുക. ഐബിഫ് എന്ന അസുഖത്തിന്റെ ഭാഗമായാണ് കണ്ടുവരുന്നത്.
ഇത്തരത്തിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇവർ ശ്രദ്ധിക്കേണ്ട ഭക്ഷണശീലം എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതു വൻകുടലിൽ വരുന്ന ഒരു അസുഖമാണ്. നമ്മുടെ വൻ കുടലിലെ ചലനശേഷി കൂടുതൽ ആവുക അല്ലെങ്കിൽ കുറയുക ഇത്തരത്തിലുള്ള സന്ദർഭങ്ങളിലാണ് ഈയൊരു ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ചലനം കൂടുകയാണെങ്കിൽ ലൂസ് മോഷൻ ഉണ്ടാകുന്നു. ചലനം കുറയുക ആണെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ആയി കണ്ടുവരുന്നു.
ഇതിന്റെ പലതരത്തിലുള്ള കാരണങ്ങൾ എന്തെല്ലാം നോക്കാം. ഭക്ഷണശീലങ്ങൾ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതിന്റെ കൂടെ പ്രധാനമായി കാണുന്ന ലക്ഷണമാണ് മാനസികമായുള്ള പിരിമുറുക്കം ആണ്. നല്ല രീതിയിൽ മാനസിക ടെൻഷൻ അനുഭവിക്കുന്ന ആളുകൾ ആണെങ്കിൽ. ഇവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജോലി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിലെ എന്തെങ്കിലും ടെൻഷൻ ഉള്ള ആളുകൾക്ക് അതുപോലെ തന്നെ കൂടുതലായി ടെൻഷൻ അടിക്കുന്ന ആളുകൾക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഐബിഫ് എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health