വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായ ചില ടീപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശമാവ് ബാറ്റർ രണ്ടാഴ്ച വരെ പൊളിക്കാതെ എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ദോശ മാവ് തയ്യാറാക്കി വെക്കുമ്പോൾ രണ്ടുമൂന്നു ദിവസം കഴിഞ്ഞു കഴിഞ്ഞാൽ ദോശ ആയാലും ഇഡ്ഡലി ആയാലും തയ്യാറാക്കുന്ന സമയത്ത് നല്ല രീതിയിൽ തന്നെ പൊളിച്ച മാവായിരിക്കും ലഭിക്കുക. അതുകൊണ്ടുതന്നെ ഇത് കഴിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഒന്ന് രണ്ട് ദിവസത്തേക്ക് ആണ് ഇഡലി മാവ് തയ്യാറാക്കുന്നത്.
അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം എങ്കിലും മാവ് അരച്ചു വയ്ക്കേണ്ടി വരാറുണ്ട്. ഇങ്ങനെ തുടർച്ചയായി അരക്കുന്നതുവഴി മിക്സി പെട്ടെന്ന് കേടു വരാനും സാധ്യതയുണ്ട്. ഇനി ഇത്ര പ്രശ്നങ്ങൾ എങ്ങനെ മാറ്റാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ മാവ് തയ്യാറാക്കുന്നത് വളരെ നാച്ചുറൽ ആയ രീതിയിൽ തന്നെയാണ്. പ്രേസേർവ്വേട്ടീവ്സ് ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. ഇതിലേക്ക് ആവശ്യമായ പച്ചരി എടുക്കുക. മൂന്ന് ഗ്ലാസ് പച്ചരിക്ക് ആവശ്യമുള്ളത് അതിന്റെ പകുതി ഉഴുന്ന് ആണ്.
ഉഴുന്ന് അത്യാവശ്യം ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങേണ്ടതാണ്. ഇതിലേക്ക് ആവശ്യമാണ് രണ്ട് ടേബിൾസ്പൂൺ ഉലുവ ആണ്. ഉലുവ ചേർക്കുന്നത് കൊണ്ട് തന്നെ മാവ് ഒരുപാട് പൊളിച്ചു പോവില്ല. പിന്നീട് ഇത് നല്ലപോലെ രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകിയശേഷം നാലഞ്ചു മണിക്കൂർ നേരത്തേക്ക് കുതിരാനായി വയ്ക്കുക. ഉഴുന്നു കുതിർത്ത് എടുത്ത വെള്ളത്തിൽ തന്നെയാണ് ഉഴുന്ന് പച്ചരിയും അരച്ചെടുക്കുന്നത്.
അതുകൊണ്ടുതന്നെ നല്ലതുപോലെ രണ്ടുമൂന്ന് വെള്ളത്തിൽ കഴുകിയ ശേഷം കുതിരാനായി വെക്കാവുന്നതാണ്. ഇങ്ങനെ അരിയും ഉഴുന്നുവെച്ച് കുതിർക്കുന്നത് കൊണ്ട് തന്നെ അരക്കുന്ന സമയത്ത് മിക്സി ചൂടാവില്ല. അതുകൊണ്ടുതന്നെ മാവ് ഒരുപാട് പൊളിച്ചു പോകില്ല. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കുന്ന ഒരു ടിപ്പാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World