തുണി കഴുകുന്ന വീട്ടമ്മമാർക്ക് എല്ലാം തന്നെ അറിയാം തുണി കഴുകി എടുത്താൽ പിന്നെ ചില വസ്ത്രങ്ങൾ ആദ്യം പശ മുക്കി എടുക്കണം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വസ്ത്രങ്ങളിൽ എങ്ങനെ പെർഫെക്ട് ആയി പശ മുക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ചിലരുടെ വസ്ത്രങ്ങൾ കാണുമ്പോൾ വിചാരിക്കാറുണ്ട്. ഇത്ര സ്റ്റിഫായിട്ട് എങ്ങനെ പശ മുക്കിയെടുത്തു എന്നത്. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ഖദർ ഷർട് കാണുമ്പോൾ നല്ല വടി വോത്തു നിൽക്കുന്നത് കാണുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് ഇത് ഇത്ര പെർഫെക്റ്റ് ആയി എങ്ങനെ പശ മുക്കി എടുത്തു എന്നത്. ഇത് എങ്ങനെയാണ് എന്നാണ് പറയുന്നത്.
ഇതിന് വീട്ടിലുള്ള ഒരു സാധനം ഉപയോഗിച്ചാണ് ഈ പശ തയാറാക്കുന്നത്. ഒപ്പം തന്നെ വസ്ത്രം വാഷ് സമയത്ത് പശ മുക്കാനായി മറന്നു പോകാറുണ്ട്. പിന്നീട് എവിടെയെങ്കിലും പോകാനായി അയൺ ചെയ്യുമ്പോൾ ആയിരിക്കും പശ മുക്കിയിട്ടില്ല എന്ന കാര്യം ഓർമ്മ വരുക. ഇത്തരം സന്ദർഭങ്ങളിൽ ഇൻസ്റ്റന്റ് ആയി ഒരു പശ തയ്യാറാക്കി അയൻ ചെയ്തെടുക്കുകയാണെങ്കിലും നമ്മുടെ ഷർട്ട് ആയാലും ഡ്രെസ് ആണെങ്കിലും നല്ല സ്റ്റിഫ് ആയിരിക്കുന്നതാണ്. ആ ഒരു പശ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന കാര്യം കൂടി ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
നല്ല സ്റ്റിഫ് ആയിട്ടുള്ള പശ തയ്യാറാക്കാനായി ഇവിടെ എടുത്തിരിക്കുന്നത് ചൊവ്വരി ആണ്. ഏകദേശം ഒരു കപ്പ് ചൊവ്വരി എടുക്കുക. ചില ആളുകൾ കഞ്ഞിവെള്ളത്തിലും അതുപോലെ തന്നെ മൈദയിലും മുക്കി എടുക്കുന്നത് കാണാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമ്മൾ വസ്ത്രം ഉണങ്ങി കൊണ്ടുവരുമ്പോൾ ചെറിയ രീതിയിലുള്ള സ്മെൽ ഉണ്ടാകാറുണ്ട്. എന്നാൽ ചവരി ഉപയോഗിച്ചുള്ള പശ ഉപയോഗിച്ചാണ് മുക്കി എടുക്കുന്നത് എങ്കിൽ ആ സ്മെൽ പോയി കിട്ടുന്നതാണ്.
അതുപോലെ തന്നെ കഞ്ഞിവെള്ളത്തിൽ വസ്ത്രങ്ങൾ മുക്കി ഉണക്കി എടുക്കുമ്പോൾ ചെറിയ പൊടിയായി ആ വസ്ത്രങ്ങളിൽ കാണാൻ കഴിയും. ചൊവ്വരി ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള യാതൊരു പ്രശ്നവും കാണാൻ കഴിയില്ല. ഇത് മാത്രമല്ല നല്ല പെർഫെക്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. ഈ പശ തയ്യാറാക്കാനായി കുറച്ചു വെള്ളം എടുക്കുക. ഈ വെള്ളം ചൂടായി വരുമ്പോൾ ഇതിലേക്ക് നേരത്തെ എടുത്തു വച്ചിരിക്കുന്ന ചൊവ്വരി വെള്ളത്തിലേക്ക് ഇട്ട് വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Resmees Curry World