ഈ ഗുണങ്ങളെല്ലാം ചക്കയിൽ ഉണ്ടായിരുന്നോ..!! ഇതുവരെ അറിഞ്ഞില്ലല്ലോ ഈശ്വരാ…

നമ്മുടെ വീട്ടിലെ പറമ്പിൽ പരിസരപ്രദേശങ്ങളിലും എല്ലാം വളരെ സുലഭമായി കാണുന്ന ഒന്നാണ് ചക്ക. ചക്കയുടെ സീസൺ ആയാൽ പിന്നെ ഒരുവിധം എല്ലാ വീടുകളിലും ചക്ക തോരനും അതുപോലെ തന്നെ ചക്ക കുരു കറിയും ആയിരിക്കും. ഇന്ന് ചക്ക എല്ലായിടത്തും അങ്ങനെ കാണുന്നില്ല. എങ്കിലും ആളുകൾക്ക് ചക്കയോടുള്ള പ്രിയം കുറഞ്ഞിട്ടില്ല എന്ന് വേണം പറയാൻ. എന്നാൽ ഈ ചക്കയിലെ ആരോഗ്യ ഗുണങ്ങൾ കുറിച്ച് എല്ലാവർക്കും അറിയണമെന്ന് ഇല്ല. ഈ ചക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആപ്പിളിലെ മുന്തിരിയിലും ഓറഞ്ചിലും അതുപോലെതന്നെ മാമ്പഴവും എല്ലാം തന്നെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ ഇവയെല്ലാം മായം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഒട്ടും തന്നെ മായമില്ലാതെ ലഭിക്കുന്ന ഒന്നാണ് ചക്ക. നമ്മുടെ പറമ്പുകളിൽ ഒരുകാലത്ത് സുലഭമായിരുന്ന. എന്നാൽ ആർക്കും വേണ്ടാതെ പലപ്പോഴും ചീഞ്ഞു പോയിരുന്ന ചക്കയുടെ ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ അന്ന് ചക്ക വെറുതെ കളഞ്ഞവർ എല്ലാം അതോർത്ത് ഒന്നു വിഷമിക്കും. വൈറ്റമിൻ എ യുടെയും സി യുടെയും കലവറയാണ് ചക്ക. തയാമിൻ പൊട്ടാസ്യം കാൽസ്യം റായ്ബോ ഫ്ലാമിൻ അയൺ നിയാസിൻ സിംങ്ക് തുടങ്ങിയ ധാരാളം ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ചക്ക ഹൃദയ പ്രശ്നങ്ങളുള്ളവർക്ക് വളരെ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാൻ വളരെ നല്ലതാണ്. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് വിളർച്ച മാറ്റാനും രക്തപ്രവാഹം ശരിയായ രീതിയിൽ ആക്കാനും സഹായിക്കുന്ന ഒന്നാണ്. ആസ്മ രോഗികൾക്ക് നല്ല ഒരു മരുന്ന് കൂടിയാണിത്. തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വളരെ നല്ലതാണ്. ഹോർമോൺ ഉൽപാദനം ശരിയായ രീതിയിൽ നടക്കുന്നതിന് ചക്ക വളരെ സഹായിക്കുന്നുണ്ട്.

ഇതിൽ ധാരാളം മഗ്നീഷ്യം അതുപോലെതന്നെ കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലം ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക് ചക്ക നൽകുന്നത് എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നുണ്ട്. എല്ല് തേമാനം പോലുള്ള രോഗങ്ങൾക്ക് നല്ല ഒരു പരിഹാരം കൂടിയാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തുന്ന ഒന്നാണ്. നിശാഗത നൈറ്റ് ബ്ലൈൻഡ്നെസ് പോലുള്ള രോഗങ്ങൾക്ക് ഒരു പരിഹാരം കൂടിയാണ് ഇത്. ശരീരത്തിന് ഊർജ്ജം നെൽകാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *