50 കൾ കഴിഞ്ഞ സ്ത്രീകൾ ആരോഗ്യം നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ…| 5 Things Women Should Do

5 Things Women Should Do : നമ്മുടെ ശരീരത്തിലേക്ക് ക്ഷണിക്കാതെ തന്നെ കടന്നുവരുന്ന ഒന്നാണ് രോഗങ്ങൾ. അത്തരത്തിൽ രോഗങ്ങൾ കടന്നു വരാൻ പ്രത്യേകിച്ച് സമയം ഒന്നുo ഇന്നത്തെ കാലത്ത് ഇല്ല. എന്നിരുന്നാലും കൂടുതലും രോഗങ്ങൾ കടന്നുവരുന്നത് പ്രായാധിക്യത്തിലാണ്. പ്രത്യേകിച്ച് സ്ത്രീകൾ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ 50 കൾ പിന്നിടുമ്പോൾ തന്നെ രോഗങ്ങൾ കടന്നുവരുന്നു. അതിന്റെ ഒരു പ്രധാന കാരണം എന്ന് പറഞ്ഞത് 50 വയസ്സ് ആകുമ്പോൾ സ്ത്രീകൾക്ക്.

ഒരു രക്ഷാകവചമായി നിന്നിരുന്ന ആർത്തവം എന്ന പ്രക്രിയ നിലയ്ക്കുകയാണ്. ഒരു പെൺകുട്ടിയിൽ ആർത്തവം ആരംഭിക്കുമ്പോൾ മുതൽ അവളിൽ സ്ത്രീ ഹോർമോണുകളായ ഈസ്ട്രജനും പൊജസ്ട്രോണും ഉല്പാദിപ്പിക്കപ്പെടുകയാണ്. ഈ ഹോർമോണുകളുടെ കവചം അവർക്ക് ഈ കാലഘട്ടം മുഴുവൻ ഉണ്ടാകുന്നു. അതിനാൽ തന്നെ ആർത്തവം തുടങ്ങുന്നത് മുതൽ അതിന്റെ വിരാമസമയം.

വരെ അവരിലേക്ക് രോഗങ്ങൾ കടന്നുവരുന്നത് വളരെ കുറവായിരിക്കും. എന്നാൽ അമ്പതുകൾ കഴിയുമ്പോൾ ഈ ഹോർമോൺ കുറഞ്ഞു വരുന്നതിനാൽ നമ്മുടെ ആരോഗ്യം ദിവസം കൂടുംതോറും ക്ഷയിച്ചു വരികയാണ് ചെയ്യുന്നത്. അത്തരത്തിൽ 50 കൾ കഴിഞ്ഞ സ്ത്രീകൾ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ എന്ന് പറയുന്നത്. എത്രതന്നെ ശ്രമിച്ചാലും മതിയായ ഉറക്കം കിട്ടാത്ത അവസ്ഥയാണ് ഇത്.

അതോടൊപ്പം തന്നെ അവരിൽ മൂഡ്സിങ്സ് ഉണ്ടാകുന്നു. പെട്ടെന്ന് തന്നെ ദേഷ്യം പെട്ടെന്ന് തന്നെ സങ്കടം എന്നിങ്ങനെയുള്ള ഭാവങ്ങൾ മാറിമാറി ഇവരിൽ കണ്ടുവരുന്നു. അതോടൊപ്പം തന്നെ ഡിപ്രഷനിലേക്ക് വരെ പോകാൻ സാധ്യതയുള്ള സമയമാണ് ഇത്. കൂടാതെ ജീവിതശൈലി രോഗങ്ങളായ ബിപി ഷുഗർ കൊളസ്ട്രോൾ എന്നിങ്ങനെ ശരീരത്തിലേക്ക് കടന്നു വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.