ജീവിതരീതിയിൽ മാറ്റങ്ങൾ ദിനംപ്രതി വരികയാണ്. ഇത്തരത്തിൽ ജീവിതരീതിയിൽ ഉണ്ടാകുന്ന മാറ്റം ഏറ്റവുമാദ്യം പ്രകടമാകുന്നത് ആഹാരത്തിലാണ്. പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളും ഇന്ന് നമ്മുടെ ഊണ് മേശകളിൽ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ആഹാരപദാർത്ഥങ്ങളിൽ മാറ്റങ്ങൾ വരുന്നത് പോലെ തന്നെ പലതരത്തിലുള്ള രോഗങ്ങളും നമ്മിൽ ഉടലെടുക്കുന്നു. അത്തരത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് പ്രശ്നം.
യൂറിക്കാസിഡ് എന്ന പ്രശ്നം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിന് ഏറ്റവും വലിയ കാരണമെന്ന് പറയുന്നത് നാം അമിതമായി കഴിക്കുന്ന ചുവന്ന ഇറച്ചികളാണ്. പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുള്ള ഇത്തരം ഭക്ഷണപദാർത്ഥങ്ങളുടെ വേസ്റ്റാണ് യൂറിക്കാസിഡ് എന്നത്. നമ്മുടെ കിഡ്നികൾ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുമ്പോൾ കിട്ടുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റാണ് ഇത്. ഈ വേസ്റ്റ് പ്രൊഡക്ട് അമിതമായി കിഡ്നിയിൽ ഉണ്ടാകുന്നത് വഴി അത് നമ്മുടെ ശരീരങ്ങളിലെ ചെറിയ ജോയിന്റുകളിൽ ചെന്ന് അടിഞ്ഞുകൂടുകയും.
അത് അവിടെ വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് പ്രധാനമായും കൈവിരലുകളുടെ അഗ്രഭാഗത്തും കാൽവിരലുകളുടെ അഗ്രഭാഗത്തും ആണ് ഉണ്ടാകാറ്. ശാരീരിക വേദനകൾ വിടാതെ പിന്തുടരുമ്പോൾ പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് ഇത്തരത്തിൽ യൂറിക് ആസിഡ് പ്രശ്നമുണ്ടെന്ന് തിരിച്ചറിയുന്നത്. ഇത്തരം പ്രശ്നങ്ങളിൽ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള ഗുളികകൾ കഴിക്കുന്നുണ്ടെങ്കിലും.
പിന്നീട് അവ വരാനുള്ള സാധ്യതകൾ വളരെയേറെയാണ് ഉള്ളത്. അതിനാൽ തന്നെ ജീവിതരീതിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ട് യൂറിക് ആസിഡ് പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കും. അതിനായി ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ്. ധാരാളം വെള്ളം കുടിക്കുമ്പോൾ യൂറിനിലൂടെ ഇത്തരത്തിലുള്ള യൂറിക്കാസിഡുകൾ പുറന്തള്ളാൻ കഴിയും. തുടർന്ന് വീഡിയോ കാണുക.