രാവിലെ ഇനി വളരെ എളുപ്പത്തിൽ തന്നെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം..!! അധികം പണിയെടുക്കേണ്ട…

രാവിലെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ആർക്കും വളരെയേറെ രുചിയോടെ കഴിക്കാവുന്ന ഒന്നാണ് ഇത്. നല്ലൊരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇത്. പെട്ടെന്ന് തയ്യാറാക്കാവുന്ന പുറമേ നല്ല ക്രിസ്പിയായ ഉൾഭാഗം നല്ല സോഫ്റ്റ് ആയ നെയ് പത്തിരി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

മലബാർ ഭാഗത്ത് വളരെ ഫേമസ് ആയി ഒന്നാണ് ഇത്. അരമണിക്കൂർ കൊണ്ട് വളരെ എളുപ്പത്തിന് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ട് കൊടുക്കുക. പുട്ട് പൊടി ആണ് എടുക്കേണ്ടത്. സാധാരണ പത്തിരി ഉണ്ടാക്കുന്ന രീതിയിൽ നൈസ് ആയിട്ടുള്ള അരി പൊടി എടുക്കരുത്. കുറച്ചു തരികളോട് കൂടിയ പൊടിയാണ് എടുക്കേണ്ടത്. ഈ സാധാരണ ഈ ഒരു റെസിപ്പി അരി കുറച്ചു സമയം കുതിർത്ത് അത് അരച്ച് കുഴചാണ് തയ്യാറാക്കുന്നത്. പുട്ടുപൊടി ഉപയോഗിച്ച് ചെയ്യുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ തന്നെ പൊടിപ്പിച്ചത് എടുക്കാവുന്നതാണ്.

പിന്നീട് പൊടി നന്നായി മിസ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് തിളച്ച വെള്ളം ചേർത്ത് കൊടുക്കുകയാണ് വേണ്ടത്. ഏകദേശം രണ്ട് കപ്പ് വെള്ളം തിളപ്പിച്ചെടുക്കുക. ഏകദേശം ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും. ഒരു കപ്പ് അരിപ്പൊടിക്ക് ഒന്നര കപ്പ് വെള്ളം എടുത്താൽ മതിയാകും. പിന്നീട് ആവശ്യമെങ്കിൽ വീണ്ടും ചേർത്തു കൊടുത്താൽ മതിയാകും. 10 മിനിറ്റ് അടിച് വെക്കുക. ഈ സമയം കൊണ്ട് ഇതിലേക്ക് അരപ്പ് റെഡി ആക്കി എടുക്കാം. ഇതിനായി മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് നാളികേരം ഇട്ടുകൊടുക്കുക.

പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ നല്ലജീരകം ഒരു കാൽ ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കാം. പിന്നീട് നാലോ അഞ്ചോ ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ ചതിച്ചെടുക്കുക. ഈ സമയം കൊണ്ട് പൊടി നല്ല സോഫ്റ്റ് ആയി വരും. ഇത് നന്നായി കുഴച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന നാളികേരം ചേർത്ത് കൊടുക്കുക. വീണ്ടും കുഴച്ചെടുക്കുക. പിന്നീട് പരത്തിയെടുക്കാവുന്നതാണ്. പിന്നീട് ഇത് വെളിച്ചെണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Recipes @ 3minutes

Leave a Reply

Your email address will not be published. Required fields are marked *