ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വീട്ടിൽ ഇടയ്ക്കിടെ തയ്യാറാക്കുന്ന ഒന്നാണ് കടലക്കറി. ഇത് പലരീതിയിലും തയ്യാറാക്കാറുണ്ട്. ഒരു വ്യത്യസ്തമായ ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ 200 ഗ്രാം കടല കഴുകി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക. പിന്നീട് ഇത് ഒരു കുക്കറിലേക്ക് പകർത്തിയെടുക്കാം.
പിന്നീട് ഇതിലേക്ക് ഒരു കപ്പ് ചൂടുവെള്ളം ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാം. കുക്കർ അടച്ച ശേഷം അഞ്ച് വിസില് വരുന്നതുവരെ വേവിക്കുക. പിന്നീട് മറ്റൊരു പാത്രത്തിൽ 500 ഗ്രാം പച്ച കായ അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. രണ്ട് കപ്പ് ചൂട് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് നന്നായി യോജിപ്പിക്കുക.
പിന്നീട് ഇത് അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കാം. പിന്നീട് അര മുറി തേങ്ങ ചിരവിയത് 6 അല്ലി വെളുത്തുള്ളി അര ടീസ്പൂൺ ജീരകം ഒരു ടീസ്പൂൺ കുരുമുളക് ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അരച്ചെടുക്കുക. കായ നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കടല വേവിച്ചതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ചതച്ചുവച്ച തേങ്ങാ കൂടി ച്ചേർത്തു കൊടുക്കുക. പിന്നീട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
പിന്നീട് 5 മിനിറ്റ് നന്നായി തിളപ്പിക്കുക. ഇത് നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം. പിന്നീട് ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒരു ടീസ്പൂൺ കടുക് എന്നിവ ഇട്ടുകൊടുക്കുക അതുപോലെ തന്നെ ആവശ്യത്തിന് വറ്റൽമുളക് കറിവേപ്പില എന്നിവ കൂടി ചേർത്തു കൊടുക്കാം. വ്യത്യസ്തമായ കടലക്കറി റെസിപ്പി ആണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : sruthis kitchen