എളുപ്പത്തിൽ വെജിറ്റബിൾ കറി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ… ബ്രേക്ക് ഫാസ്റ്റ്ന് കിടിലൻ കറി…

ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെജിറ്റബിൾ കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. കുക്കറിൽ പെട്ടന്ന് അടിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ബ്രേക്ക് ഫാസ്റ്റിന് ആണെങ്കിലും ഡിന്നറിന് ആണെങ്കിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു സവാള, ഒരു ക്യാരറ്റ്,ഒരു ഉരുളക്കിഴങ്ങ്,നാല് പച്ചമുളക്, ചെറിയ കഷണം ഇഞ്ചി,മൂന്ന് അല്ലി.

വെളുത്തുള്ളി, രണ്ട് ടേബിൾ സ്പൂൺ ഗ്രീൻപീസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. സവാള നീളത്തിൽ കട്ട് ചെയ്തെടുക്കുക ചെറിയ സവാള വലിപ്പത്തിൽ കട്ട് ചെയ്ത് എടുക്കുക. ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി വച്ചേക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. പച്ചമുളക് പൊളിച്ചടുക്കുക. കുക്കറിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കുക. ഇത് ചൂടായി വരുമ്പോൾ ഒരു ഏലക്ക ഒരു പീസ് പട്ട മൂന്ന് ഗ്രാമ്പു അതുപോലെ തന്നെ ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി.

കൂടാതെ സവോള കേരറ്റ് ഉരുളക്കിഴങ്ങ് പച്ചമുളക് ഗ്രീൻപീസ് കുക്ക് ചെയ്തത് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി. അര ടീസ്പൂൺ മല്ലിപ്പൊടി. ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് കോളിഫ്ലവർ വേണമെങ്കിൽ ചേർക്കാവുന്നതാണ്. ഇത് നന്നായി ഇളക്കി എടുത്തശേഷം മുക്കാൽ കപ്പ് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ഗരം മസാല പൊടി കുറച്ച് ചേർത്ത് ഇളക്കിയെടുക്കുക.

പിന്നീട് തേങ്ങയുടെ ഒന്നാം പാല് ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് വറവ് ചേർത്ത് എടുക്കാവുന്നതാണ്. ഒരു പാൻ എടുത്ത ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. കുറച്ച് ഉള്ളി ചേർത്ത് കൊടുക്കുക. ഇത് വാടി വരുമ്പോൾ ഇതിലേക്ക് വറ്റൽ മുളക് ചേർത്ത് കൊടുക്കുക. കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. വറവ് കറിയിലേക്ക് ചേർത്തു കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *