ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാടൻ പലഹാരം എങ്ങനെ തയ്യാറാക്കാം എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അരി നുറുക്ക് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. രണ്ടുമൂന്നു രീതിയിൽ മുറുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. കടലമാവ് ഉപയോഗിച്ച് ഉണ്ടാക്കാം. അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കാം. അരി അരച്ച് ഉണ്ടാക്കാം. ഇന്ന് ഇവിടെ അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്നമുറുക്ക്.
എങ്ങനെ തയ്യാറാക്കാം എന്നാണ് പറയുന്നത്. ഒരു മണിക്കൂർ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എരിവ് കുറവുള്ള രീതിയിലാണ് ഇവിടെ തയ്യാറാക്കുന്നത്. എരിവ് കൂടുതൽ ആവശ്യമുള്ളവർക്ക് ചേർക്കാവുന്നതാണ്. അരിപ്പൊടി രണ്ട് കപ്പ്, ഉഴുന്ന്,ജീരകം,മുളക് പൊടി, എള്ള് കായപ്പൊടി എന്നിവയാണ് പ്രധാന ചേരുവകൾ. ആദ്യം ഉഴുന്ന് ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക.
അതിനുശേഷം ഉഴുന്നു പൊടിച്ചെടുക്കുക. പിന്നീട് പൊടി കുഴച്ചെടുക്കുക. രണ്ടു കപ്പ് അരിപ്പൊടിക്ക് നാല് ടേബിൾ സ്പൂൺ ഉഴുന്ന് ആണ് ആവശ്യമുള്ളത്. ഉഴുന്ന് പൊടിയിലേക്ക് പച്ച അരിപ്പൊടി ചേർത്തു കൊടുക്കുക. പിന്നീട് രണ്ടു നുള്ള് കായപ്പൊടി ചെറിയ ജീരകം മുളകുപൊടി എള്ള് എന്നിവ അര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. ആദ്യം പൊടികൾ നന്നായി മിക്സ് ചെയ്തശേഷം ഇതിലേക്ക് ഓയിൽ ചേർക്കുക.
എന്നാൽ മാത്രമേ പിഴിഞ്ഞ് എടുക്കാൻ സാധിക്കും. പിന്നീട് ഇതിലേക്ക് ആവശ്യാനുസരണം വെളിച്ചെണ്ണ സൺ ഫ്ലവർ ഓയിൽ എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കുഴച്ചു എടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ അച്ചിലിട്ട് നുറുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.