മുട്ടയും പഞ്ചസാരയും മതി… നാലുമണിക്ക് ഒരു കിടിലൻ സ്നാക്സ് ആയാലോ…

വ്യത്യസ്തമായ രീതിയിൽ സ്നാക്സ് തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. വൈകുന്നേരം ഒരു ചായ കുടിക്കുന്ന ശീലം എല്ലാവർക്കും ഉണ്ടാകും. എന്നാൽ ചായ വെറുതെ കുടിച്ചാൽ മതിയോ അതിനോട് ആർക്കും അത്ര താല്പര്യം ഉണ്ടാകില്ല. എന്തെങ്കിലും സ്നാക്സ് ഉണ്ടെങ്കിൽ കൊള്ളാം അല്ലേ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നാലുമണി ചായക്ക് ഒപ്പം കഴിക്കാവുന്ന ഒരു വ്യത്യസ്തമായ സ്നാക്സ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

അതിനായി അര ഗ്ലാസ് പഞ്ചസാര പൊടിച്ചെടുക്കുക. പൊടിച്ച പഞ്ചസാര മാറ്റിവയ്ക്കുക. പിന്നീട് ഒരു ബൗൾ എടുത്തശേഷം ഇതിലേക്ക് 2 മുട്ടയുടെ വെള്ള എടുക്കുക. ഇത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇത് നന്നായി പതഞ്ഞു കഴിഞ്ഞാൽ. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്തു ഇളക്കി കൊടുക്കാവുന്നതാണ്. പിന്നീട് നേരത്തെ പൊടിച്ചു വച്ച പഞ്ചസാര ചേർത്തുകൊടുക്കാം.

ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മാറ്റിവെക്കുക. പിന്നീട് ആവശ്യമുള്ളത് മൈദ ഒരു നുള്ള് ഉപ്പ് ഒരു നുള്ള് ബേക്കിംഗ് സോഡാ ഒരു സ്പൂൺ കൊക്കോ പൗഡർ. ഇത് നന്നായി മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. കാൽ ഗ്ലാസ്‌ സൺ ഫ്ലവർ ഓയിൽ മുട്ടയിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് മൈദമാവ് ചേർത്ത് കൊടുക്കുക.

ആവശ്യമെങ്കിൽ പാൽ ഒഴിക്കാവൂന്നതാണ്. പിന്നീട് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. പിന്നീട് ഇത് സ്റ്റീം ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന കേക്ക് ആണ് ഇത്. നാലുമണിക്ക് വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന സ്നാക്സ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *