നല്ല ക്രിസ്പിയായ വട ഇനി ചോറ് ഉപയോഗിച്ചുകൊണ്ട് തയാറാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ വട പുറത്ത് നല്ല ക്രിസ്പി ആയിരിക്കുന്നതാണ് അകത്ത് ചെറിയ രീതിയിൽ സോഫ്റ്റ് ആയിരിക്കുന്നതാണ്. ഇത് ഉണ്ടാക്കാനായി ചോറും അരി പൊടിയും ആവശ്യമാണ്. പിന്നീട് വടക്ക് നല്ല ടേസ്റ്റ് ലഭിക്കാൻ സവാള കനം കുറഞ്ഞു അരിഞ്ഞെടുക്കുക.
അതുപോലെ മല്ലി യിലയും ചെറുതായി അരിഞ്ഞു ചേർക്കുക. മല്ലിയില സവാളയും കുറച്ച് കൂടുതൽ ചേർക്കുക. പിന്നീട് പച്ചമുളക് ഇഞ്ചിയും ചേർത്ത് കൊടുക്കാം. അതുപോലെതന്നെ കുറച്ച് കുരുമുളക് പെരുഞ്ചീരകം കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ചോറ് നല്ല പേസ്റ്റ് രൂപത്തിലാക്കി എടുക്കുക.
അധികം പുളിയില്ലാത്ത തൈര് ചേർക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കാം. ഇത് വേറൊരു പാത്രത്തിലേക്ക് പകർത്തിയെടുക്കുക. പിന്നീട് ഇതിലേക്ക് സവാള കനം കുറച്ച് അരിഞ്ഞത് ചേർത്ത് കൊടുക്കണം. ഇതിലേക്ക് പച്ചമുളക് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഇഞ്ചി ചേർത്തു കൊടുക്കുക.
പിന്നീട് മല്ലിയില ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് അരിപ്പൊടി കൂടി ചേർത്ത് നന്നായി മിസ് ചെയ്ത് എടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പ് കുരുമുളക് വലിയ ജീരകം കായപ്പൊടി എന്നിവ ചേർക്കുന്നു. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വട തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Mia kitchen