വളരെ എളുപ്പത്തിൽ തന്നെ നാടൻ രീതിയിൽ അരി മുറുക്ക് തയ്യാറാക്കിയാലോ. മഴക്കാലത്ത് ആണെങ്കിലും അതുപോലെതന്നെ വേനൽ കാലത്ത് ആണെങ്കിലും ഇത് തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇതുരണ്ടു മൂന്നു രീതിയിൽ തയ്യാറാക്കാവുന്നതാണ്. കടലമാവ് ഉപയോഗിച്ചും അരി പൊടി ഉപയോഗിച്ചും അരി അരച്ചും ഇത് തയ്യാറാക്കാവുന്നതാണ്. ഇവിടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അരി പൊടി ഉപയോഗിച്ച് എങ്ങനെ മുറുക്ക് തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഒരു മണിക്കൂർ കൊണ്ട് ഇത് തയ്യാറാക്കാവുന്നതാണ്. മഴക്കാലത്ത് കട്ടൻ ചായയുടെ കൂടെ കഴിക്കാൻ ഏറ്റവും ബെസ്റ്റ് ആണ് ഇത്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ള ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം. അരിപ്പൊടി എടുക്കുക ജീരക മുളക് പൊടി എള്ള് കായപ്പൊടി ഉഴുന്ന് എന്നിവയാണ് ആവശ്യം ഉള്ളത്. പിന്നീട് ഇതിലേക്ക് വേണ്ടത് ഉപ്പു എണ്ണയും ആണ്. ആദ്യം തന്നെ ഉഴുന്ന് ഡ്രൈ റോസ്‌റ് ചെയ്താണ് ഇത് പൊടിച്ചെടുക്കുന്നത്.
പിന്നീട് പൊടി കുഴച്ചെടുക്കാം. ഒരു കപ്പ് അരിപ്പൊടി ആണെങ്കിലും രണ്ട് ടേബിൾ സ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കുന്നു. ഉഴുന്ന് നന്നായി നിറം മാറി വരുമ്പോൾ ഇത് മാറ്റി പൊടിച്ചെടുക്കാവുന്നതാണ്. ഇത് അരിപ്പൊടി കൂടി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. രണ്ടുതുള്ളി കായപ്പൊടി അതുപോലെതന്നെ ചെറിയ ജീരകം.
അതുപോലെതന്നെ എരിവുള്ള മുളക് പൊടി അര ടേബിൾ സ്പൂൺ വീതം ചേർത്തു കൊടുക്കുക. പിന്നീട് ഇത് മിക്സ് ചെയ്ത് ഇതിലേക്ക് കുറച്ച് ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ എല്ലാ ഭാഗത്തും മിക്സ് ആയി കഴിയുമ്പോൾ. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്ത ശേഷം നുറുക്ക് രൂപത്തിൽ ആക്കി എണ്ണയിലേക്ക് ഇട്ട് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND