എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ചിക്കൻ. ചിക്കൻ ഉപയോഗിച്ച് ഫലം ഭക്ഷ്യവസ്തുക്കളും നാം ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് വളരെ രുചികരവും അതുപോലെതന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചിക്കൻ കൊണ്ടാട്ടം ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യം അരക്കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക.
ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒന്നര ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും കൂടി പേസ്റ്റ് പരുവത്തിലാക്കി ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നാരങ്ങ പിഴിഞ്ഞത് ആണ്. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് കുറച്ച് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ഒരു മണിക്കൂർ നേരത്തേക്ക് ഇത് റെസ്റ്റ് ചെയ്ത് എടുക്കുക.
പിന്നീട് ഇത് നന്നായി ഇളക്കി കൊടുത്തു എടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാം. ഇതിനായി ആദ്യം വെളിച്ചെണ്ണ ഒഴിച്ച് ശേഷം ഇതിലേക്ക് കറിവേപ്പില ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചിക്കൻ ഇട്ട് കൊടുക്കുക. പിന്നീട് ഇത് മൂന്ന് മിനിറ്റ് സമയത്തേക്ക് അടച്ചുവെക്കുക. ഇങ്ങനെ വേവിച്ചാൽ ചിക്കൻ നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. പിന്നീട് ഇത് മറച്ചിട്ടു കൊടുക്കുക. ചിക്കൻ നന്നായി ഫ്രൈ ചെയ്തശേഷം ഇത് പ്ലേറ്റിലേക്ക് മാറ്റാം.
പിന്നീട് വെളിച്ചെണ്ണയിലേക്ക് 2 വറ്റൽ മുളകും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. 20 ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് നന്നായി വാടി വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.