ഒരു വീട് വീടാകണമെങ്കിൽ ഹൈന്ദവ വിശ്വാസം അനുസരിച്ച് മൂന്ന് കാര്യങ്ങൾ നിർബന്ധമാണ്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഒരു പൂജ മുറിയാണ്. രണ്ടാമത്തേത് ഒരു തുളസിത്തറ. മൂന്ന് എന്ന് പറയുന്നത് ദിവസവും കത്തിക്കുന്ന ഒരു നിലവിളക്ക് ആണ്. ഈ മൂന്ന് കാര്യങ്ങളുമുണ്ട് എങ്കിൽ ഒരു വീട് സമ്പൂർണ്ണമാകുന്നതാണ്. അതുപോലെതന്നെ പൂജ മുറിയിലേക്ക് വരുമ്പോൾ നമ്മുടെ ഇഷ്ട ദേവി ദേവന്മാരുടെ ചിത്രങ്ങൾ വിഗ്രഹങ്ങൾ അതുപോലെ തന്നെ രാമായണം ഭഗവത്ഗീത പോലുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് സാധാരണയായി സൂക്ഷിക്കുന്നത്.
ഈ യൊരു ചിത്രങ്ങൾ എല്ലാം നമ്മുടെ വീട്ടിൽ ശരിയായ ആണോ. എന്ന് ചോദിച്ചാൽ പല വീടുകളും സന്ദർശിക്കാൻ ഇടയാവുന്ന സമയത്ത് വാസ്തുപരമായി പല കാര്യങ്ങളും ചർച്ച ചെയ്യാൻ പോകുന്ന സമയത്ത് എല്ലാം എപ്പോഴും കാണുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ വെച്ച് ആരാധിക്കുവാൻ പാടില്ലാത്ത ചില ദേവി ദേവന്മാരുടെ ചില പ്രത്യേക ഭാവത്തിലുള്ള അല്ലെങ്കിൽ പ്രത്യേക ദേവി ദേവന്മാരെ വെച്ച് പൂജിക്കുന്നത് കാണാറുണ്ട്. ഇത് ഗുണമല്ല ശരിക്കും ഗുണത്തേക്കാളേറെ ദോഷമാണ് ചെയുന്നത്.
എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്. നടരാജ വിഗ്രഹമാണ്. ഭഗവാന്റെ താണ്ടവ രൂപത്തിലുള്ള ചിത്രങ്ങളും വിഗ്രഹവും പൂജ മുറിയിൽ വച്ച് ആരാധിക്കാൻ പാടില്ല എന്നതാണ്. രണ്ടാമത്തേത് എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ നിർബന്ധമായും വേണ്ടതാണ് ലക്ഷ്മി ദേവിയുടെത്. ലക്ഷ്മി എന്ന് പറഞ്ഞാൽ ഐശ്വര്യം.
നമ്മുടെ വീട്ടിൽ ഐശ്വര്യം എല്ലാം നിറയണമെങ്കിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആവശ്യമാണ്. എന്നാൽ ലക്ഷ്മി ദേവിയുടെ ചിത്രം തെറ്റായ രീതിയിൽ സൂക്ഷിക്കാറുണ്ട്. ലക്ഷ്മി ദേവി നിൽക്കുന്ന ചിത്രങ്ങൾ വീട്ടിൽ ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ ഉടനെ എടുത്തു മാറ്റേണ്ടതാണ്. ലക്ഷ്മി ദേവി ഇരുന്നുകൊണ്ട് അനുഗ്രഹിക്കുന്ന ചിത്രങ്ങളാണ് ഏറ്റവും നല്ലത്. അതുപോലെതന്നെ വീട്ടിൽ ഭൈരവ ആരാധന നടത്തുന്നത് നല്ലതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories