വൻകുടലിലെ കാൻസറിന്റെ കാരണങ്ങളും ലക്ഷണങ്ങളും ആരും തിരിച്ചറിയാതെ പോകല്ലേ…| Colon cancer treatment

Colon cancer treatment : ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് ക്യാൻസർ. കുട്ടികളിലും പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ തന്നെ ഇന്ന് ഇത് കാണാൻ സാധിക്കുന്നതാണ്. ലോകം മാറുന്നത് പോലെ തന്നെ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒരു രോഗാവസ്ഥയായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ക്യാൻസർ കോശങ്ങൾ രൂപപ്പെടാവുന്നതാണ്.

അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ ധാരാളമായി തന്നെ കാണുന്ന ഒരു കാൻസറാണ് വൻകുടലിലെ ക്യാൻസർ. പലതരത്തിലുള്ള കാരണങ്ങളാണ് വൻകുടലിലെ കാൻസറിന്റേതായിട്ടുള്ളത്. അതിൽ ഏറ്റവും ആദ്യത്തെ ജീവിതശൈലി തന്നെയാണ്. കഴിക്കുന്ന ആഹാരങ്ങളിൽ കൊഴുപ്പ് ഷുഗർ വിഷാംശങ്ങൾ എന്നിവ കൂടുന്നതും റെഡ് മിൽസുകൾ അധികമായി ഉപയോഗിക്കുന്നതും.

മദ്യപാനം പുകവലി മയക്കുമരുന്ന് എന്നിവയുടെ അമിതമായിട്ടുള്ള ഉപയോഗവും എല്ലാം ഈയൊരു കാൻസറിന്റെ കാരണങ്ങളാണ്. കൂടാതെ ആഹാരത്തിൽ നാരുകളുടെ അളവ് കുറയുന്നതും ഈ ഒരു ക്യാൻസറിന്റെ കാരണമാണ്. അതോടൊപ്പം തന്നെ ശരീരഭാരം കൂടി വരുന്നവരിലും ഈ ഒരു കാൻസർ ഉണ്ടാകുന്നു. കൂടാതെ പാരമ്പര്യം ഈ ഒരു ക്യാൻസറിനെ ഒരു ഘടകമാണ്.

ഈയൊരു ക്യാൻസറിനെ പലതരത്തിൽ ലക്ഷണങ്ങൾ കാണാവുന്നതാണ്. ഇതിൽ ഏറ്റവും വലിയ ലക്ഷണം എന്ന് പറയുന്നത് മലത്തിലൂടെ രക്തം പോവുക എന്നുള്ളതാണ്. മറ്റു പല രോഗങ്ങൾക്കും മലത്തിലൂടെ രക്തം പോകാമെങ്കിലും വൻകുടലിലെ ക്യാൻസറിന്റെ ഭാഗമായിട്ടാണ് രക്തം പോകുന്നതെങ്കിൽ മലം കറുത്ത ആയിരിക്കും ഇരിക്കുക. അതിനാൽ തന്നെ ഇത്തരം ലക്ഷണം കാണുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിനെ ചികിത്സ തേടേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.