കാൽപാദത്തിൽ തണുപ്പ് ഉണ്ടാകുന്ന പ്രശ്നങ്ങൾ കാണാറുണ്ടോ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ശരീരം ആരോഗ്യം ഏത് അവസ്ഥയിലാണ് എന്തെല്ലാം അസുഖങ്ങൾ ശരീരത്തിൽ കാണുന്നുണ്ട് അതനുസരിച്ച് ലക്ഷണങ്ങൾ മനസ്സിലാക്കി തരാൻ സാധിക്കുന്നതാണ്. ശരീരത്തിലെ കണ്ണ് ആയാലും ചർമ്മം ആയാലും നാക്ക് ആയാലും കാൽപാദമായാലും നന്നായി നിരീക്ഷിച്ചാൽ നമുക്ക് ശരീരത്തിലെ ആരോഗ്യത്തിന്റെ അവസ്ഥ മനസിലാക്കാൻ സാധിക്കുന്നതാണ്.
നമ്മളിൽ നല്ലൊരു ശതമാനം ആളുകളും കാൽപാദത്തിലും കാൽപാദത്തിൽ വിരലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് വലിയ ശ്രദ്ധ കൊടുക്കാത്തവരാണ്. എന്നാൽ കാൽപാദത്തിലെ മാറ്റങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിലുണ്ട് എന്നത് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും. കാൽപാദങ്ങളിലും കാലുകളിലെ വിരലുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിലെ പല പൊഷങ്ങളുടെയും കുറവിനെയാണ് സൂചിപ്പിക്കുന്നത്. ചിലത് ആകട്ടെ പ്രമേഹം പോലുള്ള അമിതമായ ശ്രദ്ധ അത്യാവശ്യമായ അസുഖങ്ങളുടെ സൂചനയും കൂടിയാണ്.
ഇത്തരത്തിൽ ശരീരം നൽകുന്ന സൂചനകൾ മനസ്സിലാക്കി മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. കാൽപാദത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴി കണ്ടുപിടിക്കാൻ സാധിക്കുന്ന അസുഖങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. കാൽപാദത്തിൽ ഉപ്പൂറ്റി ഭാഗത്ത് ഉണ്ടാകുന്ന വരണ്ടത് ഇളകുന്ന തരത്തിലുള്ള ചർമം സൂചിപ്പിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളുടെ തുടക്കമാണ്. ഇങ്ങനെ ഉണ്ടാകുന്ന കാലിലെ വരണ്ട ചർമ്മം അതിനോടനുബന്ധിച്ച് ഉണ്ടാവുന്ന ശരീരഭാരം വർദ്ധനവ് കാഴ്ചയുടെ പ്രശ്നം കൈകാലുകളിൽ ഉണ്ടാകുന്ന തഴമ്പ്.
എല്ലാം തന്നെ തൈറോയ്ഡ് പ്രശ്നങ്ങളെ സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരുമിച്ച് വരികയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. കാൽപാദത്തിലും കാൽവിരലുകളിലും ഉണ്ടാകുന്ന രോമങ്ങളുടെ പെട്ടന്നുള്ള കൊഴിഞ്ഞുപോക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട് എന്നതിന്റെ സൂചനയാണ്. ശരീരത്തിന് ആവശ്യമായ രീതിയിൽ രക്തചക്രമണം ഈ ഭാഗത്ത് നിൽക്കുന്നില്ല എന്നതിന്റെ സൂചനയാണ് പെട്ടെന്ന് ഈ ഭാഗങ്ങളിൽ രോമങ്ങളുടെ കൊഴിഞ്ഞുപോക്ക് സൂചിപ്പിക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam