നിങ്ങളുടെ വീടിന്റെ ചില ലക്ഷണങ്ങൾ നോക്കിയാൽ നിങ്ങളുടെ വീട് നിങ്ങൾക്ക് ചേർന്നതാണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ചില വീടുകളിൽ താമസിക്കുമ്പോൾ നിങ്ങൾക്ക് സന്തോഷം ഉണ്ടാകില്ല. വീട് തെരഞ്ഞെടുക്കുമ്പോൾ ചില ലക്ഷണങ്ങൾ നോക്കേണ്ടതുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വീട്ടിൽ പഞ്ചഭൂതങ്ങൾ വിഹരിക്കുന്നു എന്നും അവ യഥാക്രമം അല്ല വിഹരിക്കുന്നത് എങ്കിൽ നിരവധി ദോഷങ്ങൾ ആ വീട്ടിൽ വന്നുചേരുന്നു എന്ന് വാസ്തുവിൽ പറയുന്നു. നെഗറ്റീവ് ഊർജം വർദ്ധിക്കുവാൻ അനവദി കാര്യങ്ങൾ പറയുന്നുണ്ട്.
വാസ്തുപ്രകാരം വീടിന്റെ അകത്തും പുറത്തും പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജം വന്നു ചേരാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ വീടിന്റെ ഊർജ്ജപ്രഭാവം എപ്പോഴും സന്തുലിത അവസ്ഥയിൽ ആയിരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ ആ വീടുകളിൽ താമസിക്കുന്നവർക്ക് സ്വസ്ഥതയും സമാധാനവും ലഭിക്കുകയുള്ളൂ. കൂടാതെ സന്താന ക്ലേശങ്ങൾ അകലുവാനും. ഭാഗ്യവും ഉയർച്ചയും വന്നു ചേരാനും ഈ കാര്യം ഉത്തമമാകുന്നു.
വാസ്തുപ്രകാരം ചില കാര്യങ്ങൾ വീടുകളിൽ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യുത്തമം ആണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഏതെല്ലാം ആണെന്ന് ഇത് എപ്രകാരം ലളിതമായി മനസ്സിലാക്കാമെന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് കിണർ. ഒരു വീടിന് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിൽ ഒന്നാണ് ശുദ്ധമായ ജലം ലഭിക്കുക എന്നത്. ഇത് വളരെയധികം പ്രാധാന്യം ലഭിക്കുന്ന ഒന്നാണ്. പഞ്ചഭൂതങ്ങളിൽ ഒരു വസ്തുവാണ് ജലം. വീടിന്റെ ഏത് ഭാഗത്തുകൂടി ജലം ഒഴുകണം എന്നതിൽ വലിയ പ്രാധാന്യം വസ്തുവിൽ പറയുന്നുണ്ട്.
വാസ്തുപ്രകാരം വീടിന്റെ വടക്ക് കിഴക്ക് ദിശയിൽ കിണർ വരുന്നത് വളരെയേറെ ഉത്തമമായ ഒന്നാണ്. വീട്ടിൽ മറ്റെന്തെല്ലാം ദോഷങ്ങൾ ഉണ്ട് എങ്കിലും കിണർ വീടുകളിൽ വടക്ക് കിഴക്ക് ദിശയിലാണ് വരുന്നത് എങ്കിൽ ആ വീട്ടിൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ കുറയുന്നതാണ്. അനാവശ്യമായ ചെലവുകൾ ആ വീടുകളിൽ കുറയുന്നതാണ്. ഇവിടെ കിണർ വന്നിട്ടില്ല എങ്കിലും ജലങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ വരുന്നത് ശുഭകരമായ ഒന്നാണ്. ഈ ഭാഗത്ത് ഈസണുകൊണ് എന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം