ഇവർ അത്തിപ്പഴം കൂടുതൽ കഴിക്കുന്നുണ്ടോ… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…| Benefits of figs

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില ആരോഗ്യകരമായ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ശരീരത്തിലെ ഒട്ടുമിക്ക ആരൊഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തിപ്പഴം കഴിക്കാത്തവർ ഉണ്ടോ. ഒട്ടുമിക്കവരും അത്തിപ്പഴം കഴിച്ചിട്ടുള്ളവർ ആയിരിക്കും. എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞാണോ അത്തിപ്പഴം കഴിക്കുന്നത്. ചരിത്രപ്രസിദ്ധമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇതിന്റെ ഔഷധ ഗുണങ്ങളെപ്പറ്റിയും ഉപയോഗ രീതിയെ പ്പറ്റിയും പലർക്കും അറിയണമെന്നില്ല.

പാലസ്തീനിൽ ആണ് അത്തിയുടെ ജന്മദേശം. വിശുദ്ധ ഖുർആനിലെ അത്തി എന്ന നാമകരണം ചെയ്തു ഒരു അധ്യായം തന്നെയുണ്ട്. ഇതിന്റെ ചരിത്ര പ്രാധാന്യം തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. പാലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണുന്നുണ്ട്. ഔഷധക്കൂട്ടിൽ പ്രധാനിയായ ഒന്നാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴവും എല്ലാം തന്നെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ അൻപത് ശതമാനം പഞ്ചസാരയും മൂന്നര ശതമാനം മാംസവുമാണ് കാണാൻ കഴിയുക. സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്.


അത്തിപ്പഴം പഞ്ചസാരയും ശർക്കരയും ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദന്തശയം മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷക ഘടകങ്ങൾ ഇതിൽ ഉള്ളതിനാൽ കുഞ്ഞുങ്ങൾക്കും നൽകാൻ കഴിയുന്ന ഒന്നാണിത്. അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബലക്ഷയം മാറാനും അത്തി പഴം കഴിക്കുന്നത് വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ എന്നിവയ്ക്കും ഇത് വളരെ നല്ലതാണ്. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒരു പഴം കൂടിയാണ് ഇത്.

അര കിലോ അത്തിപ്പഴത്തിലേക്ക് ഏകദേശം 400 ഗ്രാം ഓളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജ്ജത്തിന്റെ അഞ്ച്ൽ നാല് ഭാഗമാണ്. ഗോതമ്പ് പാലിലോ ഉള്ളതിനേക്കാൾ കൂടുതൽ അയ്യേൻ സോഡിയം സൾഫർ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. നാല്പമരങ്ങളിൽ ഒന്നാണ് അത്തി. അത്തിപ്പഴം ബുദ്ധിജീവികൾക്കും ശരീരം കൊണ്ട് അധ്വാനം ചെയ്യുന്നവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതലുള്ളതിനാൽ വെള്ളത്തിലിട്ടു വച്ചശേഷം കഴിക്കുന്നത് ആണ് നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *