ഈ ഒരു സമയത്ത് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് പുളി വാങ്ങി സ്റ്റോർ ചെയ്യാൻ കഴിയുന്ന സമയമാണ്. മാർച്ച് ഏപ്രിൽ മെയ് തുടങ്ങിയ സമയങ്ങൾ. ഈ യൊരു സമയത്താണ് പുളി അടിക്കുന്നതും. അതുകൊണ്ടുതന്നെ ഈ സമയത്ത് വളരെ വില കുറവിൽ തന്നെ പുളി വാങ്ങി സ്റ്റോർ ചെയ്യാൻ സാധിക്കുന്നതാണ്. ഇവിടെ പറയുന്ന രീതിയിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ വർഷങ്ങൾ കഴിഞ്ഞാലും ചീത്തയാക്കാതെ കീടങ്ങൾ വരാതെ സ്റ്റോർ ചെയ്യാനായിട്ടും സാധിക്കുന്നതാണ്. ഇവിടെ പുളിയുടെ പേസ്റ്റ് ഉണ്ടാക്കുന്ന രീതി കൂടി ഇവിടെ പറയുന്നുണ്ട്.
ഇത് നിങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. ഇത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. ആദ്യം തന്നെ നന്നായി ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. അതിനായി പുള്ളിയുടെ ഉള്ളിലുള്ള തൊണ്ട് നാര് അരി എല്ലാം തന്നെ മാറ്റി നല്ലതുപോലെ ക്ലീൻ ചെയ്തെടുക്കുക. പുളിയുടെ കുരുവോട് കൂടിയാണ് സ്റ്റോർ ചെയ്തു വെക്കുന്നത് എങ്കിൽ. ഈ പുളി വളരെ പെട്ടെന്ന് തന്നെ ചീത്തയായി പോകുന്നതാണ്. അതുകൊണ്ടു തന്നെ ഈ കുരുവും തൊണ്ടും എല്ലാം തന്നെ എടുത്തു കളഞ്ഞശേഷം വേണം ഇത് സ്റ്റോർ ചെയ്യാനായി.
ഇത് നല്ലതുപോലെ തൊണ്ട് മാറ്റി എടുക്കുക. പിന്നീട് ഒരു മുറത്തിൽ വെയിലത്ത് ഉണക്കിയെടുക്കുക. ഇടയ്ക്ക് തിരിച്ചു മറിച്ച് ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പുള്ളിയുടെ എല്ലാ ഭാഗവും നല്ല പോലെ ഉണക്കിയെടുക്കാൻ സാധിക്കും. പുളി നല്ലതുപോലെ ഉണക്കിയെടുക്കുക. ഇനി ഇത് സ്റ്റോർ ചെയ്യുന്നതിന് മുൻപ് ഇതിനുള്ളിലെ ചൂട് നല്ലതുപോലെ മാറിയതിനുശേഷം ഇത് സ്റ്റോർ ചെയ്യാൻ പാടുള്ളൂ.
പിന്നീട് ഇത് നല്ലതുപോലെ ക്ലീൻ ആക്കിയ ഒരു ഭരണിയിലേക്ക് വെള്ളത്തിന്റെ നനവ് പാടില്ല മൺപാത്രത്തിൽ ആയാലും പുളി സ്റ്റോർ ചെയ്യാവുന്നതാണ്. ഇനി ഇത് എങ്ങനെ സ്റ്റോർ ചെയ്യാൻ നോക്കാം. ആദ്യം തന്നെ കുറച്ച് ഭരണിയിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. ഇത് ഓരോ ലെയർ ആയി ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World