അയല ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ അയല ഈ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ മീൻ നല്ല രീതിയിൽ വൃത്തിയാക്കി ചെറുതായി ഒന്ന് വരഞ്ഞെടുക്കുക. പിന്നീട് മുകളിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒഴിച്ച് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ മുക്കാൽ ടേബിൾ സ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക.
പിന്നീട് ഇത് കൈ ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഒരു മസാല തയ്യാറാക്കേണ്ടത് ആവശ്യമാണ്. ഒരു മിക്സിയുടെ വലിയ ജാറിലേക്ക് 10 ചെറിയ ഉള്ളി ഇട്ടുകൊടുക്കുക. അതുപോലെതന്നെ എരിവുള്ള പച്ചമുളക് മൂന്നെണ്ണം ഇട്ടുകൊടുക്കുക. അതുപോലെതന്നെ ഒരു കഷണം ഇഞ്ചി ചെറുതായി കട്ട് ചെയ്തത്. 6 വെളുത്തുള്ളി അല്ലി തൊലി കളഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു തക്കാളി മുറിച്ചത് ചേർത്തു കൊടുക്കുന്നു. അതുപോലെതന്നെ ഒരു പിടി മല്ലിയിലയും കുറച്ച് പുതിന യില ചേർത്തു കൊടുക്കുക.
പിന്നീട് ചെറിയ ജീരകം അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ എന്നിവ ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഗരം മസാല അര ടേബിൾ സ്പൂൺ മല്ലിപ്പൊടി അര ടേബിൾ സ്പൂൺ എരിവുള്ള മുളകുപൊടി അര ടേബിൾസ്പൂൺ എന്നിവ ചേർത്ത് പിന്നീട് ഇതിലേക്ക് വിനാഗിരി 1 1/2 ടേബിൾസ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു കൊടുത്തു കഴിഞ്ഞാൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുത്തു നല്ല രീതിയിൽ തന്നെ പേസ്റ്റായി അരച്ചെടുക്കാവുന്നതാണ്.
പിന്നീട് ഈ മസാല മീനിനെ പിടിപ്പിച്ചു എടുക്കുക. ഇങ്ങനെ മസാല പിടിപ്പിച്ച ശേഷം മീൻ രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇത് രണ്ട് രീതിയിൽ പാകം ചെയ്യാവുന്നതാണ്. ഒന്ന് ഇത് ഗ്രിൽ ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഇത് വറുത്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Lillys Natural Tips