നല്ല നാടൻ ഒഴിച്ചു കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മത്തങ്ങായും അതുപോലെതന്നെ ഏത്തക്കയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഈ യൊരു രീതിയിൽ ഇത് ഒഴിച്ച് നോക്കിയിട്ടില്ലെങ്കിൽ ഇനി ഇത് ഉറപ്പായും ട്രൈ ചെയ്തോളു. മത്തങ്ങയുടെ ചെറിയ മധുരം ഇഷ്ടപ്പെടുന്ന എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ഇതിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം. ആദ്യം തന്നെകാൽ കിലോ മത്തങ്ങ എടുക്കുക. പിന്നീട് ഒരു പച്ചക്കായ എടുക്കുക.
മത്തങ്ങ കുറച്ചു വലിയ കഷണങ്ങളായി കട്ട് ചെയ്തെടുക്കുക. അത്യാവശ്യം വലുപ്പത്തിലുള്ള രീതിയിൽ എടുക്കുക. പച്ചക്കായ ചെറിയ കഷണങ്ങളായി എടുക്കുക. പിന്നീട് 10 ചെറിയ ഉള്ളി രണ്ട് പച്ചമുളക് നാലുവറ്റൽ മുളക്. അതുപോലെതന്നെ അര കപ്പ് തേങ്ങ എടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വറ്റൽമുളക് ഉള്ളി ചതച്ചെടുക്കുക. പിന്നീട് കറിയിലേക്ക് ഉള്ള കാര്യങ്ങൾ നോക്കാം. ഒരു മണ്ചട്ടിയിലാണ് കറികൾ ഉണ്ടാകുന്നത്. നോൺ സ്റ്റിക് പാനിൽ വേണമെങ്കിലും കറി ഉണ്ടാക്കാവുന്നതാണ്. ആദ്യം തന്നെ ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഉള്ളിയും വറ്റൽമുളകും ഇട്ടുകൊടുക്കുക. ഇത് ഭാഗമായി വരുമ്പോൾ ഇതിലേക്ക് പച്ചമുളക് ഇട്ട് കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് കായ ചേർത്തു കൊടുക്കുക. മത്തങ്ങ കഷണങ്ങളും ചേർത്ത നന്നായി ഇളക്കി കൊടുക്കുക. പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി. അതുപോലെതന്നെ കാൽ ടീസ്പൂൺ മുളകുപൊടി.
ഇതെല്ലാം ചേർത്ത് നന്നായി ഇളക്കി മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് തേങ്ങ ചേർത്തു കൊടുക്കാവുന്നതാണ്. ഇതിന്റെ കൂടെ നല്ലജീരകം ചേർക്കാവുന്നതാണ്. ഇത് കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക. പിന്നീട് കറി തിളച്ച് വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് പിന്നീട് ഇതിലേക്ക് വറവ് ഇടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND