ഇതിന്റെ പൊടി തയ്യാറാക്കി കഴിച്ചിട്ടുണ്ടോ..!! ഇത് അറിയുന്നവർ പേര് പറയാമോ..!!

പലർക്കും ഇത് അറിയാമായിരിക്കും. എന്നാൽ ഇന്നത്തെ തലമുറയിലെ പലർക്കും ഇത് അറിയണമെന്നില്ല. അറിയാത്തവർക്ക് ഇനി ഇത് എന്താണെന്ന് മനസ്സിലാക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുരാതന കാലത്ത് കരീബിയൻ ദീപുകളിലെ നിവാസികൾ കൂവക്ക് ആഹാരം എന്ന അർത്ഥം വരുന്ന അരൂ എന്നാണ് വിളിച്ചിരുന്നത്. പണ്ട് കാലം മുതൽ തന്നെ മുറിവ് ഉണങ്ങാനും മുറിയുടെ ഉണ്ടാകുന്ന വിഷബാധ തടയാനും ഇതിന്റെ നീര് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കാരണങ്ങൾ കൊണ്ട് തന്നെ ഇതിന് ഏരോ റൂട്ട് എന്ന് പറയുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതിനെ കുറിച്ചാണ്. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചും അതുപോലെതന്നെ ഇതിന്റെ കൃഷി രീതിയെ കുറിച്ചും ഇതിൽ നിന്നും എങ്ങനെ കൂവപ്പൊടി വേർതിരിച്ചെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുപോലെതന്നെ ഇതിന്റെ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ താഴെ പറയുമല്ലോ. ഇതിന്റെ വകഭേദങ്ങൾ പല പേരുകളിൽ പറയുന്നുണ്ട്. കൂടാതെ പഴയകാലത്ത് ദാരിദ്ര്യം ഉള്ള സമയത്ത് കാട്ടു കൂവ കിഴങ്ങുകളും ഉപയോഗിച്ചിരുന്നു. ഇതിന്റെ കിഴങ്ങിൽ നിന്ന് ഉണ്ടാക്കുന്ന കൂവ പൊടി കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ പൊട്ടാസ്യം കാൽസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ആരോ റൂട്ട് ബിസ്ക്കറ്റ് ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. ആരോഗ്യ സംരക്ഷണ പാനീയ പൊടികളിലും ഇത് ധാരാളമായി ചേർക്കുന്നുണ്ട്. ഇത് കുട്ടികൾക്ക് കുറുക്കായി അതുപോലെതന്നെ ക്ഷീണം മാറാൻ ഇലയടയായും പായസം ഉണ്ടാക്കിയും നൽകുന്നുണ്ട്.

ഇതിന്റെ കിഴങ്ങിൽ നിന്ന് ലഭിക്കുന്ന കറ മനുഷ്യ ശരീരത്തിലെ മുറിവുകളും വ്രണങ്ങളും അണുബാധ ഏൽക്കാതിരിക്കാൻ ഉള്ള കവചമായി ഉപയോഗിക്കുന്നുണ്ട്. വയറിളക്കം ക്ഷീണം തുടങ്ങിയവയ്ക്ക് വളരെ ഉത്തമമായ ഒന്നു കൂടിയാണ് കൂവ. വീട്ടമ്മമാർക്ക് ആണെങ്കിൽ ഇത് കൃഷി ചെയ്തു വീട്ടിലെ ഒരു ഓയറസ് സായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കുട്ടികൾക്ക് ഇതിന്റെ വെള്ളം നൽകുന്നതു വളരെ നല്ലതാണ്. ഉഷ്ണകാലത്ത് ഇതിന്റെ പൊടി ശരീരത്തെ തണുപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ചൂട് പഴുപ്പ് കല്ല് തുടങ്ങിയ രോഗങ്ങളെല്ലാം തടയാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

അതുപോലെതന്നെ മുലകുടി മാറുമ്പോൾ പെട്ടെന്ന് കുട്ടികൾക്ക് ഉണ്ടാകുന്ന വിളർച്ച മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ മൃദുലമായ വയറിനും ദഹനേദ്രിയവ്യവസ്ഥകൾക്കും ഗർഭിണികൾക്കും നല്ലൊരു പോഷക സമ്പത്ത് കൂടിയാണ് ഇത്. കൊഴുപ്പ് നാരുകൾ ഇല്ലാത്തതും വേഗത്തിൽ ദഹിക്കുന്നത് ആയതുകൊണ്ട് പ്രമേഹ രോഗികൾക്കും ഹൃദ്രോഗ ബാധ ഉള്ളവർക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *