ചപ്പാത്തി ഇനി നല്ല സോഫ്റ്റ് ആയിട്ട് തന്നെ കിട്ടും… ചപ്പാത്തി കോലിന്റെ ക്കാര്യത്തിൽ ആണ് ശ്രദ്ധിക്കേണ്ടത്…

നല്ല കുമിള പോലെ പൊങ്ങിവരുന്ന ചപ്പാത്തി ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വീട്ടിൽ രാവിലെ ബ്രേക്ക്ഫാസ്റ്റിന് അല്ലെങ്കിൽ രാത്രി ഭക്ഷണമായും കഴിക്കാവുന്ന ഒന്നാണ് ചപ്പാത്തി. നമ്മൾ എത്ര നല്ല പോലെ തന്നെ ചപ്പാത്തി മാവ് കുഴച്ചടുത്താലും നല്ലപോലെ കുമള പൊങ്ങി നമുക്ക് ലഭിക്കണമെന്നില്ല. അതിന് ടിപ്സ് ചേർത്തിട്ടുള്ള ഒരു വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് നല്ല നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ തയ്യാറാക്കുന്ന ഒന്നാണ്.

ഓട്ടം തന്നെ എണ്ണ ചേർക്കാതെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മാവ് തയ്യാറാക്കാനായി രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കൊടുക്കുക. ഒട്ടുംതന്നെ ഓയിൽ ഉപയോഗിക്കുന്നില്ല. ഉപ്പ് എല്ലാ ഭാഗത്തും കൃത്യമായി വരാനായി നല്ലപോലെ മിക്സ് ചെയ്ത് കൊടുക്കുക. പിന്നീട് മാവ് കുഴയ്ക്കാനായി എടുക്കുന്നത് ഒരു ഗ്ലാസ് വെള്ളമാണ്. ഇത് കുറേശ്ശെ കുറേശ്ശെ ഒഴിച്ചുകൊടുത്തു നല്ലതുപോലെ പൊടി മിസ് ചെയ്ത് എടുക്കുക.

കുറേശ്ശെ കുറേശ്ശെ വെള്ളം ഒഴിച്ച് വേണം മാവ് കുഴച്ചെടുക്കാനായിട്ട്. ഇങ്ങനെ മാവ് കുഴക്കുകയാണെങ്കിൽ തുടക്കക്കാർക്ക് പോലും നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു സമയം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചപ്പാത്തി തയ്യാറാക്കാൻ സാധിക്കുന്നതാണ്. മാവ് കുഴച്ചുവെച്ച് ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് ചെറിയ ചെറിയ ബോളുകൾ ആക്കി ചപ്പാത്തി പരത്തി എടുക്കാൻ സാധിക്കുന്നതാണ്.

ഇങ്ങനെ ചെയ്താൽ മാവ് നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. പിന്നീട് ഇത് ചെറിയ ബോളുകൾ ആക്കി എടുക്കുക. അതുപോലെതന്നെ ചപ്പാത്തി പരത്തുന്ന കോലിലും ശ്രദ്ധിക്കാനുണ്ട്. എപ്പോഴും നാരോ എഡ്ജ് ആയിട്ടുള്ള ചപ്പാത്തി കോൽ ഉപയോഗിച്ചാണ് പരത്തുന്നത് എങ്കിൽ തുടക്കക്കാർക്ക് പോലും നല്ലപോലെ പരത്തിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *