ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും ഒരോ അസുഖങ്ങളുടെ ആയിരിക്കാം. എന്നാൽ കൃത്യമായി പ്രശ്നങ്ങൾ കണ്ടെത്താൻ സാധിക്കാറില്ല. ശരീര വളർച്ചയ്ക്ക് ഏറ്റവും സുപ്രധാനമായ ഒരു പോഷകമാണ് വൈറ്റമിൻ ബീ ട്വീൽവ് ഭക്ഷണങ്ങളിൽ ചെറിയ അളവിൽ കാണുന്ന ഓർഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് വൈറ്റമിൻസ്. ഇവ ആവശ്യമായ അളവിൽ ലഭിക്കുന്നില്ല എങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.
ബി ഗ്രൂപ്പ് വൈറ്റമിനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി 12. ഇത് കുറഞ്ഞാൽ നമ്മുടെ ശരീരം പല ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. അവ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇത് സെല്ല് ഉല്പാദനത്തിനും രക്ത രൂപീകരണത്തിനും ആവശ്യമായ ഒരു പോഷകമാണ്. ഇത് അനീമിയ ക്ഷീണം കൈകളിലും കാൽപാദങ്ങളിലും ഉണ്ടാകുന്ന മരവിപ്പ് എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ഒന്നാണ്.
ഡി എൻ എ രൂപീകരണത്തിന് ഇത് സഹായിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ബി 12അഭാവം നമ്മുടെ ശരീരം ഒരിക്കലും വൈറ്റമിൻ ബി 12 സ്വാഭാവികമായി ഉത്പാദിപ്പിക്കില്ല. വിവിധ തരം ഭക്ഷണപദാർത്ഥങ്ങളിലൂടെയാണ് ഇത് ക്രമപ്പെടുന്നത്. വൈറ്റമിൻ ബി 12 ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും അതുപോലെതന്നെ നാഡി വ്യവസ്ഥയുടെ പ്രവർത്തനത്തിനും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ വൈറ്റമിൻ ബി 12 കുറവ് ഉണ്ടാകുന്നത് ശരീര ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തെ കൂടി വഷളാക്കുന്ന ഒന്നാണ്. വൈറ്റമിൻ ബി 12 കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് നാവിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റം. നാവിന്റെ മുകളിലായി ചെറിയ കുരുക്കൾ ഉണ്ടാവുകയും ഇത് ഭക്ഷണത്തിൽ രുചി വ്യത്യാസം ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. മൗത്ത് അൾസർ വായയിൽ പുകച്ചിൽ എന്നിവയും വൈറ്റമിൻ ബി 12 കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena