ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അൾസറിനു കാരണമാണോ..!! ഇത് സൂക്ഷിക്കുക…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അൾസർ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അൾസർ. നിരവധി പേരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്ന ചില ശീലങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് അൾസർ. മധ്യ വയസ്കരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ കണ്ടുവരുന്നത്. ആമാശയും ചെറുകുടലും അനുബന്ധ ഭാഗങ്ങളുമാണ് രോഗം പ്രധാനമായി ബാധിക്കുന്നത്.

ഇതിന്റെ പ്രധാന ലക്ഷണമായ വയർ വേദന തന്നെയാണ്. പൊക്കിളിനു മുകളിലായി നെഞ്ചിന് താഴെ വലതുവശത്ത് ഇടക്കിടെ വേദന ഉണ്ടാകുമെങ്കിൽ അത് അൾസർ ലക്ഷണമായി കാണാവുന്നതാണ്. ആഹാരം കഴിച്ച് അരമണിക്കൂർ അതുപോലെതന്നെ ഒരു മണിക്കൂർ ഇടയിൽ ഇടക്കിടെ സ്ഥിരമായി ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമായിരിക്കാം. ഇത്തരത്തിലുള്ള ലക്ഷണം കാണുമ്പോൾ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്ന ചില ജീവിതശൈലി എന്തെല്ലാമാണ് നമുക്ക് നോക്കാം.

ചൂടുള്ള ദോശ എരിവുള്ള ചട്നിയിൽ ചേർത്ത് കഴിക്കുന്നതും ഊണിനൊപ്പം അച്ചാർ തൊട്ട് നക്കുന്നതും. പുളി ചേർത്ത് അരച്ച കറികൾ കഴിക്കുന്നത് എല്ലാം തന്നെ അൾസർ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതെല്ലാം തന്നെ മിതമായ അളവിൽ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോൾ ക്ഷമയുടെ നന്നായി ചവച്ചരിച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ദഹന പ്രക്രിയ വളരെ വേഗം നടക്കാൻ ഇത് സഹായിക്കും. ദഹിക്കാൻ സമയമെടുക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

വയറു നിറയെ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക. മിതമായ ഭക്ഷണവും ഭക്ഷണത്തിനുശേഷം കുറച്ചു കഴിഞ്ഞ് വെള്ളം കുടിക്കുന്നതും ശീലമാക്കാൻ ശ്രദ്ധിക്കുക. ചായയും കാപ്പിയും ഇടയ്ക്ക് ആകാം എന്നാൽ കൂടുതൽ കഴിക്കുന്നത് ഇത് ദോഷം ചെയ്യുന്നു. ചായ കാപ്പി എന്നിവയുടെ അമിത ഉപയോഗം അൾസർ പ്രശ്നങ്ങൾക്ക് കാരണമാകാ. കറികളിൽ മസാല മിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങൾ കൂടെ കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *