വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ട്രൈ ചെയ്തു നോക്കാവുന്ന ഒരു റെസിപ്പിയുടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്ന് പുഴുങ്ങിയ മുട്ടയാണ് ഇതിനായി ആവശ്യമുള്ളത്. പിന്നീട് ഇതൊന്നു ഗ്രറ്റ് ചെയ്ത് എടുക്കുക. മൂന്ന് മുട്ടയും ഇതേ രീതിയിൽ തന്നെ ചെയ്തെടുക്കുക. പിന്നീട് ഒരു ചട്ടി വെക്കുക ഇതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് കുറച്ച് കടുക് ഇട്ടു കൊടുക്കുക.
അതുപോലെതന്നെ ഇതിലേക്ക് കുറച്ച് വേപ്പില ചേർത്തു കൊടുക്കുക. പിന്നീട് സവാള ചെറുതായി അരിഞ്ഞത് രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. കുറച്ച് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ചെറിയ കഷണം ഇഞ്ചി ചതച്ചത് അതുപോലെതന്നെ അഞ്ചു കഷണം വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് മസാല പൊടികൾ ചേർത്ത് കൊടുക്കുക.
ആദ്യം തന്നെ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. അര ടീസ്പൂൺ ജീരകം പൊടിച്ചത് ഇട്ടുകൊടുക്കുക. അര ടീസ്പൂൺ മുളകുപൊടിയും ഇട്ട് കൊടുക്കുക. പിന്നീട് ഗരം മസാല പൊടിയും ചേർത്തു കൊടുക്കുക. ഇത് അര ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. മസാല പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.
പിന്നീട് ഇതിലേക്ക് തക്കാളി കുരുകളഞ്ഞ് നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി മിസ്സ് ചെയ്തു കൊടുക്കുക. പിന്നീട് നേരത്തെ ഗ്രേറ്റ് ചെയ്ത് എടുത്ത പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കുക. മുട്ടത്തോരൻ റെഡിയായി കഴിഞ്ഞു. വ്യത്യസ്തമായ റെസിപ്പി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.