ഈ ചെടിയെ അറിയുന്നവരോ ഇതിന്റെ ഗുണങ്ങൾ അറിയുന്നവരോ ഉണ്ടോ..!! അറിയുമെങ്കിൽ പേര് പറയാമോ…| Murikooti Herbal plant

നിരവധി ഔഷധസസ്യങ്ങൾ നമ്മുടെ പ്രകൃതിയിൽ കാണാൻ കഴിയും. എന്നാൽ എല്ലാ ഔഷധസസ്യങ്ങളെയും പറ്റി എല്ലാവർക്കും അറിയണമെന്നില്ല. ഇത്തരത്തിൽ ചില സസ്യങ്ങളിൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മുറികൂട്ടിയെ പറ്റിയാണ്. പല പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. മുറിപ്പച്ച എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഈ ചെടി നല്ല ഒരു ഗാർഡനിങ്ങിനു വേണ്ടി ഉപയോഗിക്കാവുന്ന ചെടി കൂടിയാണ്.

കൂടാതെ നിരവധി ഔഷധഗുണങ്ങളും ഇതിൽ കാണാൻ കഴിയും. ഇതിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ തണ്ട് എടുത്തു വയ്ക്കുകയാണ് എങ്കിൽ പടർന്നു പിടിച്ചു വളരുന്നതാണ്. നല്ല രീതിയിൽ തന്നെ പടർന്നു പിടിക്കുന്ന ഒരു ചെടിയാണ് ഇത്. അതുപോലെതന്നെ ഇതിന്റെ താഴെ ഭാഗത്ത് ആണ് വയലറ്റ് നിറം കാണാൻ കഴിയുക.

മുകളിലാകുമ്പോൾ ഗ്രീനും അതുപോലെതന്നെ മെറ്റാലിക് സിൽവർ ആണ് കാണാൻ കഴിയുക. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടി കൂടിയാണ് ഇത്. ഏത് പ്രായക്കാരിലും ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കാൻ വേണ്ടിയാണ് പ്രധാനമായും ഈ ചെടി സഹായിക്കുന്നത്. ഇതിന്റെ ഇല പൊരിച്ചതിനുശേഷം ഇത് നന്നായി കഴുകി ഇത് നന്നായി തിരുമ്മി ഇതിൽനിന്ന് നീര് വരുന്നതാണ്. ഈ നീര് ആണ് മരുന്നനായി ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുകയാണെങ്കിൽ വേദനയെല്ലാം മാറുകയും നീര് കുറയുകയും ചെയ്യുന്നതാണ്.

പ്രധാനമായും ഇത് നല്ലൊരു വേദനസംഹാരി കൂടിയാണ്. ഇത്തരത്തിൽ ചെറിയ മുറിവുകൾ ആണെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ആഴത്തിലുള്ള മുറിവുകൾ ആണെങ്കിൽ ഇതിന്റെ ഇല അരച്ച് അതിനുശേഷം ആ യില മുറിവുകളിൽ വെച്ച് കെട്ടുന്നതാണ് വളരെ ഗുണം ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *